നഷ്ടമായ 12 വർഷം ഒരിക്കലും തിരിച്ച് കിട്ടില്ല… എല്ലാം സഹിച്ചു; റിമി ടോമിയുടെ ഭര്‍ത്താവ്

നഷ്ടമായ 12 വർഷം ഒരിക്കലും തിരിച്ച് കിട്ടില്ല… എല്ലാം സഹിച്ചു; റിമി ടോമിയുടെ ഭര്‍ത്താവ്

റിമി ടോമിയും ഭർത്താവും വിവാഹ മോചനം തേടുന്നു വെന്ന വാർത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. അതിന് പിന്നാലെ ഭർത്താവ് റോയ്സ് വിവാഹം മോചനത്തിനുള്ള കാരണങ്ങൾ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.

രണ്ടു വർഷമായി തങ്ങളുടെ ജീവിതം രൂക്ഷമായ ദാമ്പത്യ പ്രശ്നങ്ങൾ നിറഞ്ഞതാണെന്നും പത്തു വർഷമായി എല്ലാം സഹിച്ചതു തനിക്കും കുടുംബത്തിനും വേണ്ടി മാത്രമാണെന്നും റോയ്സ് വ്യക്തമാക്കി. തനിക്ക് നഷ്ടമായ 12 വർഷം ഒരിക്കലും തിരിച്ച് കിട്ടില്ല.

കാരണം വലിയ ബാങ്ക് ബാധ്യതകളും കുരുക്കുകളും തനിക്ക് വന്ന് ചേർന്നിരുന്നതായി ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട്‌ ചെയ്തിരുന്നു. തനിക്ക് ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ കഴിയാത്തതു കൊണ്ടാണ് വിവാഹ മോചനം ആവശ്യപ്പെട്ടത്.

എന്നാൽ റിമിക്ക് വേർപിരിയലിന് താല്പര്യമുണ്ടായിരുന്നില്ല. 2008 ഏപ്രിലായിരുന്നു റോയ്സുമായുള്ള റിമിയുടെ വിവാഹം. പരസ്പര ധാരണയോടെയുള്ള വിവാഹമോചനത്തിന് തയ്യാറെടുക്കുന്നത് കൊണ്ട് 6 മാസം കൊണ്ട് തന്നെ വിവാഹ മോചനം കിട്ടാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply