റിമിയുടെ സെല്‍ഫിയില്‍ അപ്രതീക്ഷിത താരം; ബോളിവുഡ് സുന്ദരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിമി

റിമിയുടെ സെല്‍ഫിയില്‍ അപ്രതീക്ഷിത താരം; ബോളിവുഡ് സുന്ദരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിമി

വിവാഹമോചനത്തിന് പിന്നാലെ നിരാശയായി ചടഞ്ഞിരിക്കാതെ ജീവിതം ആസ്വദിക്കുന്ന റിമിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ എല്ലായിടത്തും. അടുത്തിടെ അവധി ആഘോഷിക്കാന്‍ പോയ റിമിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ തരംഗമായിരുന്നു.

ഓരോ വിശേഷങ്ങളും റിമി ടോമി തന്നെയാണ് ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നു. വിദേശത്തും അല്ലാതെയുമായി കറങ്ങി നടക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ റിമി തന്നെ പുറത്ത് വിടാറുണ്ട്.

ഇതിനിടെയാണ് റിമി ബോളിവുഡ് സുന്ദരിയും മോഡലുമായ മലൈക അറോറയെ കണ്ടുമുട്ടുന്നത്. മാലി ദ്വീപില്‍ നിന്നുമായിരുന്നു ഇരുവരുടെയും കൂടി കാഴ്ച. കാമുകന്‍ അര്‍ജുന്‍ കപൂറിന്റെ പിറന്നാള്‍ ആഘോഷത്തിന് വേണ്ടി മലൈകയും മാലി ദ്വീപില്‍ എത്തിയിരുന്നു.

മലൈകയ്ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി ചിത്രമായിരുന്നു നടി പങ്കുവെച്ചിരിക്കുന്നത്. പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ റിമിയുടോ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. പലരും നടിമാരുടെ സെല്‍ഫി ചിത്രങ്ങള്‍ വൈറലാക്കിയിരിക്കുകയാണ്.

ഫോട്ടോയുടെ താഴെ റിമിയുടെ സഹോദരന്റെ ഭാര്യയും നടിയുമായ മുക്തയും കമന്റ് ഇട്ടിരുന്നു. നേരത്തെ സ്പീഡ് ബോട്ടിലെ യാത്രയും കടല്‍ തീരത്ത് നിന്നുള്ള ചിത്രങ്ങളുമൊക്കെയായി റിമി എത്തിയിരുന്നു. ഗായികയ്ക്കൊപ്പം അമ്മയും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply