റിമി ടോമിയുടെ നേപ്പാള്‍ യാത്രയുടെ മനോഹര ദൃശ്യങ്ങള്‍; ചിത്രങ്ങള്‍ വൈറലാകുന്നു

റിമി ടോമിയുടെ നേപ്പാള്‍ യാത്രയുടെ മനോഹര ദൃശ്യങ്ങള്‍; ചിത്രങ്ങള്‍ വൈറലാകുന്നു

ഗായിക റിമി ടോമിയുടെ വിവാഹമോചനം ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ താരത്തിന്റെ പിന്നിടങ്ങോട്ടുള്ള വിശേഷങ്ങള്‍ എന്തെന്നറിയാന്‍ ആരാധകര്‍ക്ക് വലിയ തിടുക്കമായിരിക്കും. വിവാഹമോചനത്തിനെ പറ്റിയുള്ള കാര്യങ്ങള്‍ ഇരുവരുടെയും ബന്ധുക്കള്‍ വഴി പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ പഴയതിലും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ് റിമി ടോമി. വിവാഹമോചനത്തിന് ശേഷമുള്ള നേപ്പാള്‍ യാത്ര ആഘോഷമാക്കുന്ന റിമിയെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. നേപ്പാളിലെത്തി അവിടുത്തെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരം.

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. എന്തായാലും താരത്തിന്റെ വിവാഹമോചനം വലിയ വേദനയുണ്ടാക്കിയെങ്കിലും റിമിയുടെ ഇപ്പോഴുള്ള സന്തോഷത്തില്‍ പങ്കുച്ചേരുകയാണ് ആരാധകരും. ചിത്രത്തിനൊപ്പം നേപ്പാളിലെ രുചിവിഭവങ്ങളെക്കുറിച്ചുമുള്ള ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment