നേപ്പാളിലെ പരമ്പരാഗത നൃത്തത്തിന് ചുവട് പിടിച്ച് റിമി ടോമി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

നേപ്പാളിലെ പരമ്പരാഗത നൃത്തത്തിന് ചുവട് പിടിച്ച് റിമി ടോമി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഗായികയും ടെലിവിഷന്‍ അവതാരകയുമായ റിമി ടോമിയെ ഇഷ്ടപ്പെടാത്തവരായിട്ടാരുമുണ്ടാവില്ല. അമ്മമ്മാര്‍ മുതല്‍ കൊച്ചു കുട്ടികള്‍ വരെ റിമിയുടെ തമാശകളില്‍ വീണുപോകുന്നവരാണ്. അടുത്തിടെ റിമിയുടെ വിവാഹമോചന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു.

പതിനൊന്ന്് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചുകൊണ്ടായിരുന്നു ഇരുവരുടെയും വേര്‍പിരിയല്‍. താരമിപ്പോള്‍ അവധിക്കാലം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കൊണ്ടിരിക്കുന്നു.

നേപ്പാള്‍ സന്ദര്‍ശനത്തിനിടെ പരമ്പരാഗത നൃത്തത്തിന് ചുവട് വെയ്ക്കുന്ന റിമിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ യാത്രയ്ക്കിടെ സഹോദരനൊപ്പമുള്ള ചിത്രങ്ങളും റിമി പങ്കുവെച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply