ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരാനായി ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരാനായി ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

ന്യൂഡല്‍ഹി: ലോകകപ്പ് മത്സരത്തിനിടെ വിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക്. ബുധനാഴ്ച പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ധവാന്റെ പകരക്കാരനായി പന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എത്രയും പെട്ടെന്ന് ഇംഗ്ലണ്ടില്‍ ടീമിനൊപ്പം ചേരാന്‍ ബിസിസിഐ താരത്തോട് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ജൂണ്‍ 13ന് നോട്ടിങ്ങാമില്‍ കിവീസിനെതിരായ ഇന്ത്യയുടെ മത്സരത്തിനു മുമ്പ് പന്ത് ടീമിനൊപ്പം ചേരും.

എന്നാല്‍ പതിനഞ്ചംഗ ഇന്ത്യന്‍ സംഘത്തില്‍ ഋഷഭ് പന്ത് ഉള്‍പ്പെടില്ല. ഒരാഴ്ച ധവാന്റെ പരിക്ക് നിരീക്ഷിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഇത് വിലയിരുത്തിയാകും പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച തീരുമാനമുണ്ടാകൂ.

ഇനി ധവാന് ലോകകപ്പ് നഷ്ടമാകുകയാണെങ്കില്‍ പകരക്കാരനാകേണ്ട പന്തിന് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് നേരത്തെ ഇംഗ്ലണ്ടിലേക്ക് അയക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. നേരത്തെ ഓസ്ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ കോള്‍ട്ടര്‍ നൈലിന്റെ പന്തുകൊണ്ടാണ് ധവാന്റെ വിരലിന് പരിക്കേറ്റത്.

ഇടതു കൈപ്പത്തിയുടെ പിന്നില്‍ ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയിലാണ് പൊട്ടലുള്ളത്. സ്‌കാനിങ്ങില്‍ ധവാന്റെ കൈവിരലിനു പൊട്ടലുണ്ടെന്ന് വ്യക്തമായതോടെ മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*