മി ടൂ ആരോപണം: റിയാസ് കോമു ബിനാലെ ഫൗണ്ടേഷനില്‍ നിന്നും സ്ഥാനം ഒഴിഞ്ഞു

മി ടൂ ആരോപണം: റിയാസ് കോമു ബിനാലെ ഫൗണ്ടേഷനില്‍ നിന്നും സ്ഥാനം ഒഴിഞ്ഞു

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹ സ്ഥാപകന്‍ റിയാസ് കോമു സ്ഥാനമൊഴിഞ്ഞു. ലൈംഗികാരോപണത്തെ തുടര്‍ന്നാണ് തീരുമാനം. പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീയാണ് മീ ടൂവിലൂടെ റിയാസ് കോമുവിനെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നത്.

റിയാസിനെ ബിനാലെയുടെ ചുമതലകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ ആജീവാനാന്ത ഭാരവാഹിത്വത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് അറിയിച്ച് റിയാസ് കോമു ബിനാലെ ഫൗണ്ടേഷന് കത്ത് നല്‍കി.

കൊച്ചിയില്‍ വെച്ച് റിയാസ് കോമു മോശമായി പെരുമാറിയെന്നും ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നും മുറിയില്‍ അതിക്രമിച്ച് കയറി ബലമായി ചുംബിച്ചുവെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സ്ത്രീ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ ക്ഷമാപണവുമായി റിയാസ് കോമു രംഗത്തെത്തിയെങ്കിലും ബിനാലെ ഫൗണ്ടേഷന്റെ ചുമതലകളില്‍ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment