നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മാവേലിക്കര സ്വദേശി മരിച്ചു

നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മാവേലിക്കര സ്വദേശി മരിച്ചു

മഹാരാഷ്ട്രയിലെ നാസിക്കില്‍ ബാങ്ക് കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു. നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സജു സാമുവലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മറ്റു മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. മുഖം മൂടി ഇട്ട് ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘം ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഓഫീസിലേയ്ക്ക് അതിക്രമിച്ച് കയറിയ സംഘം വെടിയുതിര്‍ത്ത് ജീവനക്കാരെയും ഇടപാടുകാരെയും ഭയപ്പെടുത്തി പണവും ആഭരണങ്ങളും കൊള്ളയടിക്കുകയുമായിരുന്നു.സംഭവത്തില്‍ പരുക്കേറ്റവരുടെ നില ഗുരുതരമല്ല. മരിച്ച സജുവിന്റെ മൃതദേഹം നാസക്കിലെ സിവില്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*