ട്രെയിന്‍ യാത്രക്കിടെ യുവാവിന് മയക്കുമരുന്ന് നല്‍കി പണവും ആഭരണവും കവര്‍ന്നു

ട്രെയിന്‍ യാത്രക്കിടെ യുവാവിന് മയക്കുമരുന്ന് നല്‍കി പണവും ആഭരണവും കവര്‍ന്നു

ട്രെയിന്‍ യാത്രക്കിടെ യുവാവിനു മയക്കുമരുന്നു നല്‍കി മയക്കി ആഭരണങ്ങളും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ആലപ്പുഴ സ്വദേശി ജിതിന്‍ലാലാണ് തട്ടിപ്പിനിരയായത്. ജിതിന്‍ലാല്‍ ജോലിയുടെ ഭാഗമായി മംഗലാപുരത്തേക്കു പോയി തിരികെ വരുമ്പോഴാണ് സംഭവം.

Also Read: കൊച്ചിയില്‍ അപകടത്തെ തുടര്‍ന്ന് ബോണറ്റില്‍ വീണ യുവാവുമായി കാര്‍ സഞ്ചരിച്ചത് 400 മീറ്റര്‍

ജിതിന്റെ ഒരുപവന്‍ വരുന്ന സ്വര്‍ണമാല, 18000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍, 3600 രൂപ വിലയുള്ള രണ്ടുജോഡി ഷൂസും നഷ്ടമായി. പോക്കറ്റിലുണ്ടായിരുന്ന പഴ്സിലെ പണം മുഴുവന്‍ എടുത്ത ശേഷം പഴ്സ് തിരിച്ചുവച്ചിട്ടുണ്ട്.

ആലപ്പുഴയിലേക്കു നേരിട്ടുള്ള ട്രെയിന്‍ പോയതിനെത്തുടര്‍ന്ന് അടുത്ത ട്രെയിന്‍ കാത്തിരിക്കുമ്പോഴാണ് തട്ടിപ്പിനിരയായത്. മാന്യമായി വസ്ത്രം ധരിച്ച രണ്ടുപേര്‍ അടുത്തു വന്നിരിക്കുകയും അവര്‍ നല്‍കിയ ചായ കുടിച്ചയുടന്‍ ബോധം നഷ്ടപ്പെട്ടുവെന്നും യുവാവ് പറഞ്ഞു.

അബോധാവസ്ഥയില്‍ കണ്ടെത്തിയ ജിതിന്‍ലാലിനെ മറ്റു യാത്രക്കാര്‍ ചേര്‍ന്നു ഷൊര്‍ണൂര്‍ ആശുപത്രിയിലും പിന്നീട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ലാപ്ടോപ് ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കല്‍ ഇതു കൊണ്ടുപോയില്ല. ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*