പ്രിയങ്കയുടെ ഭര്‍ത്താവിന് ഇന്ത്യയുടെ ദേശീയ പതാക ഏതാണെന്ന് പോലും അറിയില്ല..? വാദ്രയെ ട്രോളി സോഷ്യല്‍ മീഡിയ

പ്രിയങ്കയുടെ ഭര്‍ത്താവിന് ഇന്ത്യയുടെ ദേശീയ പതാക ഏതാണെന്ന് പോലും അറിയില്ല..? വാദ്രയെ ട്രോളി സോഷ്യല്‍ മീഡിയ

ഇന്നലെ ഡല്‍ഹിയില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര തന്റെ സമ്മദിദാനാവകാശം രേഖപ്പെടുത്തിയതിനുശേഷം മഷി പുരണ്ട വിരല്‍ ഉയര്‍ത്തികാട്ടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പക്ഷെ ചിത്രം വൈറലായത് ആരാധകര്‍ കൂടിയതുകൊണ്ടല്ല. ചിത്രം പോസ്റ്റ് ചെയ്ത വാദ്രയ്ക്ക് ഒരു വലിയ അബദ്ധം പറ്റി. ചിത്രത്തിനൊപ്പം ഇന്ത്യന്‍ പതാക പോസ്റ്റ് ചെയ്യേണ്ടതിനു പകരം വാദ്ര പോസ്റ്റ് ചെയ്തത് പരാഗ്വേയുടേ പതാക ആയിരുന്നു.

പരാഗ്വേയുടെ പതാകയില്‍ ചുവപ്പും വെളുപ്പും നീലയും നിറങ്ങളാണെന്ന് റോബര്‍ട്ട് വാദ്ര തിരിച്ചറിഞ്ഞില്ല. അബദ്ധം പിണഞ്ഞത് മനസ്സിലാക്കി, അത് നീക്കം ചെയ്യുമ്പോഴേക്കും നാലു മണിക്കൂര്‍ പിന്നിട്ടിരുന്നു.

അപ്പോഴേക്കും സ്‌ക്രീന്‍ ഷോട്ടുകള്‍ വേണ്ടത്ര പ്രചരിച്ചു. പോസ്റ്റ് പിന്‍വലിച്ചെങ്കിലും ട്രോളന്മാര്‍ വിടുമോ… പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവിന് ഇന്ത്യന്‍ ദേശീയ പതാകയുടെ നിറം പോലും അറിയില്ലേ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. പരാഗ്വേ പൗരനെന്നു വരെ വാദ്രയെ വിളിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment