‘പാകിസ്താന്‍ പരിശീലകനാകുമ്പോള്‍ ഇതിനുള്ള മറുപടി തീര്‍ച്ചയായും തരാം’; മാധ്യമപ്രവര്‍ത്തകന് രോഹിതിന്റെ കിടിലന്‍ മറുപടി

‘പാകിസ്താന്‍ പരിശീലകനാകുമ്പോള്‍ ഇതിനുള്ള മറുപടി തീര്‍ച്ചയായും തരാം’; മാധ്യമപ്രവര്‍ത്തകന് രോഹിതിന്റെ കിടിലന്‍ മറുപടി

ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ഏവരും പ്രതീക്ഷയോടെയാണ് കണ്ട് തീര്‍ത്തത്. ഇന്ത്യയുടെ പ്രകടനം ഗംഭീരമെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ടോപ്പ് ഓര്‍ഡറിലെ മൂന്ന് ബാറ്റ്‌സ്മാന്മാരും തിളങ്ങിയപ്പോള്‍ രോഹിത് 140 റണ്‍സോടെയായിരുന്നു ക്രീസിന് പുറത്ത് പോയത്.

89 റണ്‍സിന് പാകിസ്താനെ നിലംപ്പറ്റിച്ച ഇന്ത്യയെയും ഹിറ്റ്മാന്‍ രോഹിതിനെയും വാനോളം പ്രശംസിച്ച് ക്രിക്കറ്റ് പ്രേമികള്‍. കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാകിസ്താന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കുകയെന്ന പാക് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയാണ് രോഹിത് നല്‍കിയത്.

പാകിസ്താന്‍ പരിശീലകനാവുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ചോദ്യത്തിന് മറുപടി പറയാം, അല്ലാതെ ഇപ്പോള്‍ എന്ത് പറയാന്‍’ എന്നായിരുന്നു രോഹിതിന്റെ മറുപടി. ഇന്ത്യ-പാക് മത്സര ശേഷം മാധ്യമങ്ങോട് സംസാരിക്കുകയായിരുന്നു താരം.

എന്നാല്‍ താരത്തിന്റെ മറുപടിയില്‍ അവിടെയാകെ ചിരിപ്പടര്‍ത്തുകയായിരുന്നു. ഇന്നലെ നേടിയത് തന്റെ കരിയറിലെ ഏറ്റവും മികച്ച സെഞ്ചുറിയാണെന്നൊന്നും പറയാന്‍ കഴിയില്ലെന്നും രാജ്യത്തിനായി കളിക്കുമ്പോള്‍ ഓരോ ഇന്നിങ്‌സും പ്രാധാന്യമുള്ളതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment