വാഗമണ്ണില്‍ റോപ്പ്‍വേ പൊട്ടിവീണ് നിരവധി പേര്‍ക്ക്

വാഗമണ്ണില്‍ റോപ്പ്‍വേ പൊട്ടിവീണ് നിരവധി പേര്‍ക്ക്

വാഗമണ്‍: ഇടുക്കി വാഗമണ്ണില്‍ റോപ്പ്‍വേ പൊട്ടി വീണ് നിരവധി പേര്‍ക്ക് പരിക്ക്. വാഗമണ്ണിലെ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് അപകന്‍ ഉണ്ടായത്.

വാഗമണ്ണിലെ കൊലാഹലമേട്ടിലെ ആത്മഹത്യ മുനമ്പിനു സമീപമുള്ള റോപ്പ്‍വേയിലാണ് അപകടം ഉണ്ടായത്. പൊട്ടി വീണ റോപ്പ്‍വേയില്‍ ഉണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. പരിധിയിലധികം ആളുകള്‍ കയറിയതാണ് അപകട കാരണം.

ഒരേ സമയം മൂന്ന് പേര്‍ക്കാണ് റോപ്പ്‍വേയില്‍ കയറാനാവുക. എന്നാല്‍ അപകടം നടന്ന ഇവിടെ ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

അങ്കമാലി മഞ്ഞപ്ര സൺഡേ സ്കൂളിലെ കുട്ടികളും അധ്യാപകരും അപകടത്തിൽ പെട്ടത്. സെക്യൂരിറ്റി ഉദ്യോദസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ റോപ്പ്‍വേയിൽ കയറിയതെന്ന് വിനോദ സഞ്ചാര കേന്ദ്രത്തിന്‍റെ അധികൃതർ പറഞ്ഞു.

എന്നാല്‍ സഞ്ചാരികള്‍ക്കായി ഔദ്യോഗികമായി തുറന്നു കൊടുക്കാത്ത റോപ്പ്‍വേയാണ് അപകടത്തില്‍ പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment