റോഷന്‍ ആന്‍ഡ്രൂസിന് ഇടക്കാല ജാമ്യം അനുവദിച്ചു
റോഷന്‍ ആന്‍ഡ്രൂസിന് ഇടക്കാല ജാമ്യം അനുവദിച്ചു
ചലച്ചിത്ര നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനും സുഹൃത്ത് പള്ളുരുത്തി സ്വദേശി നവാസിനും ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
മാര്‍ച്ച് 28 വരെയാണ് ജാമ്യം. ഇക്കാലയളവില്‍ ഇവരെ അറസ്റ്റ് ചെയ്താല്‍ 30,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യത്തില്‍ വിടണമെന്ന് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
ആല്‍വിന്‍ ആന്റണി നല്‍കിയ പരാതിയിലാണ് എറണാകുളം സൗത്ത് പോലീസ് റോഷന്‍ ആന്‍ഡ്രൂസിനും നവാസിനുമെതിരെ കേസെടുത്തത്.
അടുത്ത ദിവസം ഒരു ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ഇതിനിടെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും റോഷന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
സംഭവത്തെത്തുടര്‍ന്ന് സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയിരുന്നു. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയിലായിരുന്നു വിലക്ക്.
Leave a Reply
You must be logged in to post a comment.