കരുനാഗപ്പള്ളിയില്‍ 20 കിലോ ചീഞ്ഞ മത്സ്യം പിടികൂടി

കരുനാഗപ്പള്ളിയില്‍ 20 കിലോ ചീഞ്ഞ മത്സ്യം പിടികൂടി

കൊല്ലം കരുനാഗപ്പള്ളിയില്‍ വില്‍പ്പനക്കെത്തിച്ച അഴുകിയ മത്സ്യം പിടിച്ചെടുത്തു. കരുനാഗപ്പള്ളി വവ്വാക്കാവ് മാര്‍ക്കറ്റില്‍ നിന്നും നല്ല മത്സ്യത്തോടൊപ്പം കലര്‍ത്തി വില്‍പ്പനക്കെത്തിച്ച 20 കിലോ ചീഞ്ഞ മത്സ്യം കണ്ടെത്തി നശിപ്പിക്കുകയായിരുന്നു.

ഭക്ഷ്യസുരക്ഷാ വിഭാഗവും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മത്സ്യം പിടികൂടിയത്. 20 കിലോ അഴുകിയ മത്തിയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഇതുകൂടാതെ കുലശേഖരം മാര്‍ക്കറ്റില്‍ നിന്ന് അഞ്ച് കിലോ തിരണ്ടി വിഭാഗത്തില്‍പ്പെട്ട മത്സ്യവും കണ്ടെത്തി.

കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ന്ന കരിമീന്‍ പിടിച്ചെടുത്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നു എത്തുന്ന വിലകൂടിയ മത്സ്യങ്ങളിലാണ് അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയ രാസവസ്തുകള്‍ കലര്‍ത്തുന്നത്. വിഷമത്സ്യ വില്‍പ്പനയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply