ട്വിൻസിന് പിന്നാലെ 250 സിസി ബൈക്കുമായി റോയൽ എൻഫീൽഡ് എത്തുന്നു

ട്വിൻസിന് പിന്നാലെ 250 സിസി ബൈക്കുമായി റോയൽ എൻഫീൽഡ് എത്തുന്നു

യുവാക്കളുടെ ഹരമായിമാറിയ ട്വിൻസിന് പിന്നാലെ 250 സിസി ബൈക്കുമായി റോയൽ എൻഫീൽഡ് വിപണി കീഴടക്കാൻ എത്തുന്നു. ഇക്കാര്യം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാലും വാഹനപ്രേമികൾ വിലയിരുത്തുന്നത് 250 സിസി ബൈക്കുകൾ റോയൽ എൻഫീൽഡ് പുറത്തിറക്കുമെന്നാണ്.

നിലവിലെ ലൈനപ്പിലെ വാഹനങ്ങളുടെ ബിഎസ് 6 നിലവാരത്തിലുള്ള മോഡലുകൾ പുറത്തിറക്കിയതിന് ശേഷമായിരിക്കും 250 സിസി ബൈക്കുകൾ പുറത്തിറങ്ങുക. ഒരു ലക്ഷം മുതൽ 1.5 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന ബൈക്ക് രണ്ടു വർഷത്തിനുള്ളിൽ വിപണിയിലെത്തും എന്നാണ് പ്രതീക്ഷ.

റോയൽ എൻഫീൽഡിന് 250 സിസി ബൈക്കുകളുണ്ടായിരുന്നത് 1950 കളിലും 60കളിലും യുകെ വിപണിയിൽ ആയിരുന്നു. മിനി ബുള്ളറ്റ് എന്ന പേരിൽ ഇന്ത്യൻ നിരത്തുകളിലുമുണ്ടായിരുന്നു ഈ 250 സിസി ചെറു ബുള്ളറ്റ്‌. ബൈക്ക് വിപണിയിലെ മാറുന്ന സാഹചര്യത്തിന് അനുസരിച്ച് 250 സിസി ബൈക്കുകൾക്ക് മികച്ച പ്രചാരം ലഭിക്കും എന്നാണ് റോയൽ എൻഫീൽഡ് കണക്കുകൂട്ടുന്നത്‌.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply