വെബ്സൈറ്റ് പണിമുടക്കി; ബുക്കിംഗ് നീട്ടി റോയല്‍ എന്‍ഫീല്‍ഡ് ‘ക്ലാസിക് 500 പെഗാസസ്’
വെബ്സൈറ്റ് പണിമുടക്കി; ബുക്കിംഗ് നീട്ടി റോയല്‍ എന്‍ഫീല്‍ഡ് ‘ക്ലാസിക് 500 പെഗാസസ്’
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് എഡിഷന്റെ ബുക്കിംഗ് നീട്ടി. ലിമിറ്റഡ് എഡിഷൻ വാഹനമായതിനാൽ ഇത് വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഓൺലൈനായി ബുക്കിംഗ് നടത്തണമെന്ന് കമ്പനി അറിയിച്ചിരുന്നു. പുതിയ മോഡല്‍ പ്രഖ്യാപിച്ചതിന് പിന്നാല ബുള്ളറ്റ് ആരാധകര്‍ സൈറ്റിലേക്ക് ഇടിച്ചു കേറിയതിനാല്‍ വെബ്‌സൈറ്റ് പണിമുടക്കി. ഇതിനെ തുടര്‍ന്നാണ് ബുക്കിംഗ് നീട്ടിയതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ജൂലൈ പത്തിനാണ് ക്ലാസിക് 500 പെഗാസസിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നത്. ക്ലാസിക് 500 പെഗാസസ് 250 ബൈക്കുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്.എന്നാൽ സൈറ്റ് നിശ്ചലമായതിനെ തുടർന്ന് പുതിയ ബുക്കിംഗ് തീയതി പിന്നീട് അറിയിക്കുമെന്ന് റോയൽ എൻഫീൽഡ് അറിയിച്ചു.
രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ടു സ്ട്രോക്ക് ആര്‍ഇ/ഡബ്ല്യുബി 125 ഫ്ളൈയിംഗ് ഫ്ളീ മോട്ടോര്‍സൈക്കിളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് മിലിട്ടറി ലൂക്ക് നല്‍കിയാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.194 കിലോഗ്രാമാണ് ഇതിന്റെ ഭാരം.2.40 ലക്ഷം രൂപയാണു ക്ലാസിക് 500 പെഗാസസിന്റെ ഡല്‍ഹിയിലെ ഷോറൂം വില. ഫൈവ് സ്പീഡ് ഗിയര്‍ ബോക്‌സില്‍ 499 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനില്‍ 27.2 ബിഎച്ച്പി കരുത്തും പുതിയ ക്ലാസിക് 500 പെഗാസസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Leave a Reply