എസ് ജാനകി മരിച്ചുവെന്ന് വ്യാജപ്രചാരണം; ബന്ധുക്കള്‍ രംഗത്ത്

എസ് ജാനകി മരിച്ചുവെന്ന് വ്യാജപ്രചാരണം; ബന്ധുക്കള്‍ രംഗത്ത്

പ്രശസ്ത ഗായിക എസ് ജാനകി മരിച്ചുവെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ശസ്ത്രക്രിയയ്ക്കിടയില്‍ മരണപ്പെട്ടുവെന്ന വ്യാജവാര്‍ത്തയാണ് ഞായറാഴ്ച വ്യാപകമായി പ്രചരിച്ചത്.

എന്നാല്‍ വാര്‍ത്തയ്‌ക്കെതിരെ എസ് ജാനകിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. എസ് ജാനകി ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നെന്നും ഇപ്പോള്‍ സുഖം പ്രാപിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും മകന്‍ മുരളി കൃഷ്ണ അറിയിച്ചു.

ഇപ്പോള്‍ ആരോഗ്യനില ഏറെ മെച്ചപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. എസ് ജാനകി അന്തരിച്ചുവെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് കുടുംബം സ്ഥിരീകരണവുമായി രംഗത്തെത്തിയത്.

വ്യാജവാര്‍ത്ത പ്രചരിക്കുന്നതിനിടെ ഗായകരടക്കമുള്ളവര്‍ എസ് ജാനകിയുടെ കുടുംബാംഗങ്ങളെ ടെലഫോണില്‍ ബന്ധപ്പെട്ടിരുന്നു.

ഗായകന്‍ മനോ അടക്കമുള്ളവര്‍ അവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഇതാദ്യമല്ല എസ് ജാനകിയുടെ ആരോഗ്യനില വഷളായെന്ന തരത്തിലും അവര്‍ അന്തരിച്ചതായും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ഇതാദ്യമല്ല എസ് ജാനകിയുടെ ആരോഗ്യനില വഷളായെന്ന തരത്തിലും അവര്‍ അന്തരിച്ചതായും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*