Sabarimabla | Kerala Budget | ശബരിമല നടവരവ് കുറഞ്ഞു; ബജറ്റില്‍ ദേവസ്വംബോര്‍ഡിന് 100 കോടി

ശബരിമല നടവരവ് കുറഞ്ഞു; ബജറ്റില്‍ ദേവസ്വംബോര്‍ഡിന് 100 കോടി

തിരുവനന്തപുരം: കേരള സംസ്ഥാന ബജറ്റില്‍ ശബരിമല വികസനത്തിന്‌ വിവിധ പദ്ധതികള്‍. നിലക്കല്‍, പമ്പ എന്നിവടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ 147.75 കോടി രൂപ.

ശബരിമലയില്‍ തിരുപ്പതി ക്ഷേത്രത്തിന്‍റെ മാതൃകയില്‍ സൗകര്യം ഒരുക്കും. പമ്പയില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് പത്തു ലക്ഷം രൂപ അനുവദിച്ചു.

ശബരിമല റോഡുകള്‍ക്ക് ഇരുനൂറു കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു. ശബരിമലയില്‍ നടവരവ് കുറഞ്ഞു. ഇത് മറ്റു ക്ഷേത്രങ്ങളുടെ നടത്തിപ്പിനെ ബാധിക്കാതിരിക്കാന്‍ തിരുവിതാംകൂര്‍ ബോര്‍ഡിന് 100 കോടി പ്രത്യേകമായി അനുവദിച്ചു.

അതോടൊപ്പം മലബാര്‍, കൊച്ചി ദേവസ്വംബോര്‍ഡുകള്‍ക്ക് 36 കോടി രൂപയും അനുവദിച്ചു. ശബരിമലയുടെ വികസനത്തിനായി മൊത്തം 739 കോടി രൂപ ബജറ്റില്‍ അനിവടിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply