ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് : നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം
പത്തനംതിട്ട: ശബരിമലയില്‍ സൂര്യഗ്രഹണ ദിവസമായ വ്യാഴാഴ്ച ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മണ്ഡല പൂജയടുത്തതോടെ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ട്.
മണ്ഡലപൂജയ്ക്ക് തലേദിവസം പമ്പയിലും സന്നിധാനത്തും സുരക്ഷക്കായി കൂടുതല്‍ പൊലീസിനെ വിന്യസിക്കും. സുരക്ഷക്കായി മരക്കൂട്ടം മുതല്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കുവാനാണ് തീരുമാനം. രണ്ട് കമ്ബനി പോലീസുകാരെ അധികമായി നിയോഗിക്കും.
സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകരുടെ എണ്ണം ദിവസേന എഴുപത്തി അയ്യായിരത്തിലും അധികമാണ്. അവധിദിനങ്ങളും മണ്ഡലപൂജ അടുത്തതും തിരക്ക് ക്രമാതീതമായി കൂടാന്‍ കാരണമായിട്ടുണ്ട്.
സൂര്യഗ്രഹണ ദിവസമായ 26ന് രാവിലെ 7.30 മുതല്‍ 11.30 വരെ നടയടച്ചിടും. തിരക്ക് കൂടുമെന്നും തീര്‍ത്ഥാടകര്‍ ഇതനുസരിച്ച് ദര്‍ശന സമയം ക്രമീകരിക്കണമെന്നും ദേവസ്വം ബോര്ഡ്അറിയിച്ചിട്ടുണ്ട്. ബോംബ് സ്ക്വാഡും പരിശോധന ശക്തമാക്കി. കൂടുതല്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply
You must be logged in to post a comment.