Sabarimala Devotee Pradeep Missing Case l ശബരിമലക്ക് പോയ യുവാവ് ഒരുമാസമായിട്ടും തിരികെയെത്തിയില്ല; സംഘര്‍ഷ സമയത്ത് കാണാതായ പ്രദീപിന്‍റെ ചിത്രം പരസ്യപ്പെടുത്തുന്നത് വൈകിയതില്‍ ദുരൂഹത
ശബരിമലക്ക് പോയ യുവാവ് ഒരുമാസമായിട്ടും തിരികെയെത്തിയില്ല; സംഘര്‍ഷ സമയത്ത് കാണാതായ പ്രദീപിന്‍റെ ചിത്രം പരസ്യപ്പെടുത്തുന്നത് വൈകിയതില്‍ ദുരൂഹത
ചേര്‍ത്തല: ശബരിമലക്ക് പോയ അയ്യപ്പഭക്തനെ കാണാനില്ലെന്ന് പരാതി. ചേര്‍ത്തല അരൂക്കുറ്റി കിഴക്കേനികര്‍ത്തില്‍ സുകുമാരന്‍റെ മകന്‍ പ്രദീപിനെയാണ് കാണാനില്ലെന്ന് കാട്ടി പൂച്ചാക്കല്‍ പോലീസിന് പരാതി ലഭിച്ചത്. പരാതി ലഭിച്ച് ഒരുമാസമായിട്ടും കാണാതായ ആളുടെ ചിത്രം പുറത്തു വിടാന്‍ പോലീസോ ബന്ധുക്കളോ തയ്യാറായില്ല.
Also Read >> ഒരു രാത്രിക്ക് രണ്ട് ലക്ഷം; മാസ് ഡയലോഗുമായി ഗായത്രിയും
സാധാരണഗതിയില്‍ ഒരാളെ കാണാതായാല്‍ കണ്ടെത്താന്‍ വേണ്ടി അയാളുടെ ചിത്രം സഹിതം പത്ര മാദ്ധ്യമങ്ങളിലൂടെയും മറ്റും പ്രസിദ്ധീകരിക്കുന്നത് പതിവാണ്. എന്നാല്‍ ചിത്രം പരസ്യപ്പെടുതുന്നതില്‍ ബന്ധുക്കള്‍ക്ക് താല്‍പര്യമില്ലായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
അതേസമയം ഒരുമാസമായിട്ടും പ്രദീപിനെ കണ്ടെത്താന്‍ പോലീസോ ബന്ധുക്കളോ ആത്മാര്‍ഥമായ ശ്രമം നടത്താത്തില്‍ ദുരൂഹത ഉള്ളതായി പ്രദീപിന്‍റെ സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ മാസം 17നാണ് പ്രദീപ് സ്വന്തം കാറില്‍ ശബരിമലക്ക് പോയത്.എന്നാല്‍ തിരികെ എത്തേണ്ട സമയമായിട്ടും എത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അന്വേഷണ ആരംഭിച്ചത്.
Also Read >> നടി വനിത വീണ്ടും അറസ്റ്റില്‍
ബന്ധുക്കളുടെ അന്വേഷണത്തില്‍ പ്രദീപിന്‍റെ കാര്‍ നിലക്കലെ പാര്‍ക്കിംഗ് സ്ഥലത്ത് കണ്ടെത്തി. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ശബരിമലയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തവരുടെയും ജയിലില്‍ ഉള്ളവരുടെയും വിവരങ്ങള്‍ പരിശോധിച്ചെങ്കിലും അക്കൂട്ടത്തില്‍ പ്രദീപില്ല.
അതേസമയം പ്രദീപിനെ കണ്ടെത്താനായി നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. പ്രദീപ് സ്വയം ഒളിച്ചു പോയതാണോ അതോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നറിയാത്ത അവസ്ഥയിലാണ്. എന്നാല്‍ കാണാതായി ദിവസങ്ങള്‍ക്കു ശേഷമാണ് അവസാനം പോലീസ് പ്രദീപിന്‍റെ ചിത്രം സഹിതം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
Leave a Reply
You must be logged in to post a comment.