ശബരിമല ദര്‍ശനം : രജിസ്റ്റര്‍ ചെയ്തത് 319 യുവതികള്‍

ആന്ധ്ര, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ 319 യുവതികള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ഒരാള്‍ പോലും കേരളത്തില്‍ നിന്നില്ലെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ആന്ധ്രയില്‍ നിന്നാണ് കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്-160 പേര്‍. തമിഴ്നാട്ടില്‍ നിന്ന് 139 യുവതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ നിന്ന് ഒന്‍പതു പേരും തെലങ്കാനയില്‍ നിന്ന് എട്ടു പേരും ഒഡിഷയില്‍ നിന്ന് മൂന്നു പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഒരു യുവതി പോലും ദര്‍ശനത്തിനായി ഇത്തവണ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ചുള്ള കണക്കുകളാണ് ഇവയെന്നും ഇതില്‍ പിശകുണ്ടാവാന്‍ സാദ്ധ്യതയുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ തന്നെ പറയുന്നു. യുവതികളെ ഇത്തവണ സന്നിധാനത്തേക്കു കടത്തി വിടേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*