ശബരിമല യുവതി പ്രവേശനം; പ്രതിഷേധ സമരത്തിനിടെ പരിക്കേറ്റ കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ മരിച്ചു
ശബരിമല യുവതി പ്രവേശനം; പ്രതിഷേധ സമരത്തിനിടെ പരിക്കേറ്റ കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ മരിച്ചു
പന്തളം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തില്‍ ഒരാള്‍ മരിച്ചു. പന്തളം കുരമ്പാല സ്വദേശി ചന്ദ്രന്‍ ഉണ്ണിത്താനാണ് മരിച്ചത്.
പ്രതിഷേധവുമായി ബന്ധപ്പെട്ട് പന്തളത്ത് പ്രതിഷേധ പ്രകടനം നടന്നിരുന്നു. പ്രകടനത്തിനിടയ്ക്ക് ഉണ്ടായ സംഘര്‍ഷത്തില്‍ ചന്ദ്രന്‍ ഉണ്ണിത്താന് ഗുരുതരമായ പരിക്കേറ്റിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സി പി എം പ്രവര്‍ത്തകരുടെ കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന് പരിക്കേറ്റതെന്ന് ബി ജെ പി ആരോപിച്ചു. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.
Also Read >> നാളെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍; യുവതീ പ്രവേശനത്തില്‍ പ്രതിഷേധം വ്യാപിക്കുന്നു
ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ശബരിമല കര്‍മ്മ സമിതി.
ശബരിമലയില്‍ ആചാര ലംഘനം നടന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ച പുണ്യാഹം, ബിംബ ശുദ്ധിക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്തഹോമം, കലശം, വിളിച്ചു ചൊല്ലി പ്രായശ്ചിത്തം എന്നിവയ്ക്ക് ശേഷമാണ് നട തുറന്നത്. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട ശുദ്ധിക്രിയകള്‍ പൂര്‍ത്തിയായതിന് ശേഷമാണ് വീണ്ടും നട തുറന്നത്.
Leave a Reply