ശബരിമല സ്ത്രീപ്രവേശനത്തിന് എതിരല്ല എന്നാണ് സർക്കാർ നൽകിയ സത്യവാങ്മൂലം
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന നിയന്ത്രണം റദ്ദാക്കിയ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെ ചൊല്ലി ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ഒരുമ തകർക്കാൻ ബോധപൂർവ്വമായ ശ്രമം ചില ഭാഗങ്ങളിൽ നിന്നുണ്ടാകുന്നു. സർക്കാർ നിലപാടല്ല സുപ്രീം കോടതി വിധിയിലേക്ക് എത്തിച്ചതെന്നനും അദ്ദേഹം പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനത്തിന് സർക്കാർ എതിരല്ല എന്നാണ് എൽഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം. ആ സത്യവാങ്മൂലത്തിന് അനുസൃതമായി വിധിയും വന്നു. അതുകൊണ്ട് സുപ്രീകോടതിയുടെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച വിധിക്കെതിരെ റിവ്യൂഹർജി നൽകില്ലെന്നും സർക്കാർ പറഞ്ഞു.
Leave a Reply