ശബരിമല കയറാൻ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു
ശബരിമല കയറാൻ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു
കോഴിക്കോട്: ശബരിമല ദര്‍ശനത്തിനായി വ്രതമെടുത്തു മാലയിട്ടതിന്‍റെ പേരിൽ ലോയ്ഡ് എന്ന ഇലക്‌ട്രോണിക്‌സ് കമ്പനിയിൽ നിന്നും കൊല്ലം സ്വദേശി അര്‍ച്ചന എന്ന യുവതിയെ പിരിച്ചുവിട്ടു. 10 നും 50 നും ഇടയ്ക്കു പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീകോടതി ഉത്തരവ് പുറത്തു വന്നതോടെ കോഴിക്കോട് നിന്നും വിശ്വാസികളായ 30 ലധികം സ്ത്രീകളാണ് മാലയിട്ടു ശബരിമലക്ക് പോകാനൊരുങ്ങുന്നത്. ഇവരില്‍ ഒരാളാണ് അർച്ചനയും.
രണ്ടു ദിവസം മുന്‍പ് അർച്ചന ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടതിന്റ ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി കൊണ്ടുള്ള ഉത്തരവ് വന്നത്.
മലയിട്ടതിനെ തുടര്‍ന്ന് സ്ഥാപന മാനേജ്‌മെന്റ് ന്റെ ഭാഗത്തു നിന്നും ശക്തമായ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ഇതേ തുടര്‍ന്ന് ഇവര്‍ പൊതുസമൂഹത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും മല ചവിട്ടാനുള്ള തീരുമാനത്തില്‍ നിന്നും അർച്ചന പിന്മാറില്ലെന്നുംയുവതിയുടെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Leave a Reply
You must be logged in to post a comment.