എ കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; എം എസ് പരമേശ്വരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

എ കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; എം എസ് പരമേശ്വരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്. ശബരിമല മേല്‍ശാന്തിയായി എ കെ സുധീര്‍ നമ്പൂതിരിയേയും മാളികപ്പുറം മേല്‍ശാന്തിയായി എം എസ് പരമേശ്വരന്‍ നമ്പൂതിരിയേയും തിരഞ്ഞെടുത്തു.

മലപ്പുറം സ്വദേശിയാണ് സുധീര്‍ നമ്പൂതിരി. മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്ത എം എസ് പരമേശ്വരന്‍ നമ്പൂതിരി ആലുവ സ്വദേശിയാണ്.

ചിങ്ങമാസ പൂജയ്ക്ക് ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച തുറന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, അംഗങ്ങളായ കെ.പി.ശങ്കരദാസ്, ഡി.വിജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment