Sabarimala Police Permission to Transgenders l ട്രാന്‍സ്ജെന്‍ഡേഴ്സിന് ശബരിമല ദര്‍ശനത്തിന് തന്ത്രിയുടെയും പോലീസിന്റെയും അനുമതി; ഉടന്‍ മലകയരുമെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ്
ട്രാന്‍സ്ജെന്‍ഡേഴ്സിന് ശബരിമല ദര്‍ശനത്തിന് തന്ത്രിയുടെയും പോലീസിന്റെയും അനുമതി; ഉടന്‍ മലകയരുമെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ്
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിന് ശബരിമല ദര്‍ശനത്തിനു അനുമതി. ശബരിമല ദര്‍ശനത്തിന് കഴിഞ്ഞ ദിവസം നാല് ട്രാന്‍സ്ജെന്‍ഡേഴ്സ് ശ്രമിച്ചെങ്കിലും പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. കോട്ടയം എസ് പിയുടെ നിര്‍ദേശപ്രകാരം ഇവര്‍ ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക നിരീക്ഷണ സംഘത്തെ സമീപിച്ചിരുന്നു.
തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചതോടെ നിരീക്ഷണ സമിതിയിടെ നിര്‍ദേശപ്രകാരം പൊലിസ് അനുമതി നല്‍കുകയായിരുന്നു. യുവതികളുടെ വേഷം ധരിച്ചെത്തിയതാണ് പോലീസ് ആദ്യം അനുമതി നിഷേധിക്കാന്‍ കാരണം.
Also Read >> വനിതാ മതിലിന് രാഷ്ട്രീയ നിറം; മഞ്ചു വാര്യര്‍ പിന്മാറി
ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തില്‍മറ്റ് തടസങ്ങളില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക കമ്മിറ്റി സെക്രട്ടറി കെ പി നാരായണ വര്‍മ്മയും വ്യക്തമാക്കി. അതേസമയം തങ്ങള്‍ ഉടൻ മല കയറുമെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ് പ്രതികരിച്ചു.
Leave a Reply