Sabarimala Review Petition l ശബരിമല പുനപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ ജനുവരി 22ന് പരിഗണിക്കും
ശബരിമല പുനപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ ജനുവരി 22ന് പരിഗണിക്കും Sabarimala Review Petition
Sabarimala Review Petition ന്യൂഡെല്‍ഹി: പുനപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കും. സുപ്രീംകോടതിയില്‍ നല്‍കിയ പുനപരിശോധന ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റീസ് അടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇനി പുനപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കും. പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതുവരെ നിലവിലെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയ്യാറായില്ല. പുനപരിശോധന ഹര്‍ജിയായതുകൊണ്ട് ഇതുസംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
ശബരിമല പുനപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ ജനുവരി 22ന് പരിഗണിക്കും. കേസില്‍ കക്ഷികള്‍ ഉള്‍പ്പടെ അന്‍പതോളം പുനപരിശോധന ഹര്‍ജികളാണ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. വളരെ ചുരുങ്ങിയ സമയം മാത്രമാണ് ഹര്‍ജികള്‍ പരിഗണിക്കാനെടുത്തത്. അതേസമയം ഇത് സംബന്ധിച്ച് നല്‍കിയ റിട്ട് ഹര്‍ജികള്‍ പിന്നീട് പരിഗണിക്കും.
Leave a Reply