Sabarimala Special Report l ശബരിമലയില്‍ മണ്ഡലകാലത്ത് ഭീകരര്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയെന്ന് സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്
ശബരിമലയില്‍ മണ്ഡലകാലത്ത് ഭീകരര്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയെന്ന് സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് Sabarimala Special Report
Sabarimala Special Report കൊച്ചി : ശബരിമലയില്‍ യുവതീ പ്രവേശന വിഷയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ അന്തര്‍ ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്.സുപ്രീംകോടതി വിധിക്ക് ശേഷം ഭക്തരുടെ നടത്തിയ സമരങ്ങളുടെ ഒരു വേലിയേറ്റം തന്നെയായിരുന്നു. ഈ മണ്ഡലകാലം ഭക്തര്‍ക്കും സര്‍ക്കാരിനും ഒരുപോലെ ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്. സുരക്ഷാ ഭീഷണി സംബന്ധിച്ച റിപ്പോര്‍ട്ട് ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ്
ഈ മണ്ഡലകാലത്ത് ഭക്തരുടെ വേഷത്തില്‍ തീവ്രവാദ ബന്ധമുള്ളവര്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ടെന്നാണു കേന്ദ്ര സംസ്ഥാന സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.കാടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം ആയതിനാല്‍ പൊതു ഗതാഗത വഴികള്‍ ഒഴിവാക്കി വനത്തിലൂടെ സന്നിധാനത്ത് എത്താന്‍ സാധ്യതയേറെയാണ്.
കേന്ദ്ര ഇന്റലിജന്‍സും അയല്‍ സംസ്ഥാനങ്ങളിലെ ഇന്റലിജന്‍സുമായും സുരക്ഷാ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ച് നിരീക്ഷണം നടത്തും. ഇരുമുടിക്കെട്ട് അഴിച്ച് പരിശോധിക്കില്ല എന്ന വിശ്വാസത്തില്‍ തീവ്രവാദ സംഘടനകള്‍ ഈ സാഹചര്യം ഉപയോഗിക്കാനും സാധ്യതയുണ്ട്. എന്നാല്‍ സംശയം തോന്നുന്നവരുടെ ഇരുമുടികെട്ടും ദേഹപരിശോധനയും നടത്തിയേക്കും.
കാവ്യ മാധവനും ഭാവനയ്ക്കുമൊപ്പമായിരുന്നു അന്നത്തെ മത്സരം! നവ്യ നായരുടെ വെളിപ്പെടുത്തല്‍ വൈറലാവുന്നു!
ഈ സാഹചര്യതിനാണ് വിവിധ സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മീഷണറും പത്തനംതിട്ട ജില്ലാ ജഡ്ജിയുമായ എം മനോജ് ഹൈക്കോടതിയില്‍ പ്രത്യേക റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം കഴിഞ്ഞ ദിവസം നട തുറന്നപ്പോള്‍ ആചാരലംഘനം നടന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. സാമൂഹ്യ വിരുദ്ധരുടെ സാന്നിധ്യവും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
- Pandalam Raja Kudumbam Statement l മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം രാജകുടുംബം ; പുച്ചത്തോടെയുള്ള പരാമര്‍ശത്തില്‍ ദുഖമുണ്ടെന്നും രാജകുടുംബം
- police pass
- sabarimala police action
- sabarimala security issue
- sabarimala security threat
- Sabarimala Special Report l special commissioner report high court l മണ്ഡലകാലത്ത് ഭീകരര്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയെന്ന് സ്പെഷ്യല്‍ കമ്മീഷണരുടെ റിപ്പോര്‍ട്ട്
Leave a Reply