ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം; ഹ​ര്‍​ജി​ക​ളി​ല്‍ ഉ​ത്ത​ര​വ് ഇ​ന്നി​ല്ല

ന്യൂ​ഡ​ല്‍​ഹി: യു​വ​തീ​പ്ര​വേ​ശ​ന വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ളി​ല്‍ ഉ​ത്ത​ര​വ് ഇ​ന്നി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി . ര​ഹ്ന ഫാ​ത്തി​മ, ബി​ന്ദു അ​മ്മി​ണി എ​ന്നി​വ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ളാ​ണ് ഇ​ന്ന് പ​രി​ഗ​ണി​ച്ച​ത്. വി​ശാ​ല ബെ​ഞ്ച് വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാ​നും ഹ​ര്‍​ജി​ക്കാ​രോ​ട് ചീ​ഫ് ജ​സ്റ്റീ​സ് നി​ര്‍​ദ്ദേ​ശി​ച്ചു.

ശബരിമലയില്‍ സ്ഥിതി വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി. സ്ഥിതി സ്ഫോടനാത്മകമാണ്.യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടതല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. ബിന്ദു അമ്മിണിയുടേയും രഹ്ന ഫാത്തിമയുടേയും ഹര്‍ജി പരിഗണിക്കണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസ് ​എസ്‌എ ബോബ്ഡെ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ശബരിമല യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും കോടതി പറഞ്ഞു.
ബിന്ദു അമ്മിണിയുടെ സുരക്ഷ നീട്ടണമെന്നും കോടതി വ്യക്തമാക്കി. രഹ്ന ഫാത്തിമയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്നും കോടതി പപറഞ്ഞു. ശബരിമല ദര്‍ശനത്തിന് സംസ്ഥാന സര്‍ക്കാരിനോട് പോലീസ് സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു രഹ്ന ഫാത്തിമ ഹര്‍ജി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply