കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്കാണ് നട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവില്‍ നടകള്‍ തുറന്ന് വിളക്കുകള്‍ തെളിയിച്ചു. ശേഷം ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.

ഇന്ന് പൂജകള്‍ ഒന്നും തന്നെ ഇല്ല. നാളെ മുതല്‍ നെയ്യഭിഷേകവും, പൂജകളും നടക്കും. 21ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ഓണത്തിന്റെ പ്രത്യേക പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഈ മാസം 10 ന് തുറന്നിരുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഈ ദിവസം സന്നിധാനത്ത് എത്തിയിരുന്നത്. ഓണത്തിന്റെ പൂജകള്‍ കഴിഞ്ഞ് സെപ്റ്റംബര്‍ 13 ന് രാത്രിയാണ് ശബരിമല നട അടച്ചത്.

കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment