ഓണനാളുകളിലെ പ്രത്യേക പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു

ഓണനാളുകളിലെ പ്രത്യേക പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു

ഓണനാളുകളില്‍ പ്രത്യേക പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്ര നട ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവില്‍ നടകള്‍ തുറന്ന് വിളക്കുകള്‍ തെളിച്ചു. ശേഷം ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.

പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ അഗ്‌നി തെളിച്ച ശേഷം, ഇരുമുടി കെട്ടേന്തി ശരണം വിളികളുമായി കാത്തുനിന്ന അയ്യപ്പഭക്തര്‍ പതിനെട്ടാം പടി കയറി ദര്‍ശനം നടത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, അഡ്വ.എന്‍.വിജയകുമാര്‍, എന്നിവര്‍ അയ്യപ്പദര്‍ശനത്തിനെത്തിയിരുന്നു.

നട തുറന്ന ദിവസം പൂജകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഉത്രാടദിനമായ 10.9.19 ന് പുലര്‍ച്ചെ 5 മണിക്ക് മേല്‍ശാന്തി ക്ഷേത്രനട തുറന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകവും നടത്തും. 5.15 ന് മഹാഗണപതി ഹോമം, രാവിലെ 7.30 ന് ഉഷപൂജ. തിരുവോണ ദിനത്തിലും പതിവ് പൂജകള്‍ നടക്കും. തിരുവോണ (11.9.19 ന്) ദിനത്തില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഓണസദ്യ നല്‍കും.

13.9.19 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്ര ശ്രീകോവില്‍ നട അടയ്ക്കും. കന്നിമാസ പൂജകള്‍ക്കായി 16.9.19 ന് ക്ഷേത്രനട വീണ്ടും തുറക്കും. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ പതിവ് പൂജകള്‍ക്ക് പുറമെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21.9.19 ന് ക്ഷേത്രനട അടയ്ക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment