മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയുമായി ഘോഷയാത്ര

പത്തനംതിട്ട: ശബരിമല ശ്രീ അയ്യപ്പസ്വാമിയ്ക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആരംഭിച്ചു. ശക്തമായ സുക്ഷാ വലയത്തിലാണ് ഘോഷയാത്ര.

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നുമാണ് ഘോഷയാത്ര ആരംഭിച്ചത്. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 26ന് വൈകുന്നേരം ദിപാരാധനയ്ക്കു മുന്‍പ് തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തും.

ഇന്ന് പുലര്‍ച്ചെ മുതല്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് തങ്ക അങ്കി ദര്‍ശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

ശബരിമല സന്നിധാനത്തെ അയ്യപ്പ വിഗ്രഹത്തില്‍ അണിയിക്കാനായി ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് 1973-ല്‍ സമര്‍പ്പിച്ചതാണ് ഈ തങ്കഅങ്കിക്ക് 420 പവന്‍ തൂക്കമാണുള്ളത്.

ഡിസംബര്‍ 26 നും 27 നും വൈകുന്നേരം 6.30 നുള്ള ദീപാരാധന തങ്കയങ്കി ചാര്‍ത്തിയാണ്. 26-ന് വൈകിട്ട് നടയടയ്ക്കുന്നതുവരെ തങ്കയങ്കി ചാര്‍ത്തിയ അയ്യപ്പനെ ഭക്ത ജനങ്ങള്‍ക്ക് തൊഴാം.

27 ന് പൂജ കഴിഞ്ഞ് രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കുതോടെ 41 ദിവസത്തെ മണ്ഡലകാലത്തിന് പരിസമാപ്തിയാകും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*