ഇടവമാസ പൂജ; ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനം ഇല്ല




ഇടവമാസ പൂജ; ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനം ഇല്ല

കോവിഡ്- 19 വ്യാപനം അതിരൂക്ഷ മായി തുടരുന്ന സാഹചര്യത്തിൽ ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശന വിലക്ക്.

സംസ്ഥാനത്ത് 08.05.20 21 മുതൽ നടപ്പിൽ വരുന്ന ലോക് ഡൗൺ പരിഗണിച്ച് ഇടവമാസ പൂജകൾ ക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനാനുമതി നൽകേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.

അതേസമയം ക്ഷേത്ര നട തുറന്ന് ക്ഷേത്രത്തിൽ സാധാരണ പൂജകൾ മാത്രം നടത്താനും യോഗത്തിൽ തീരുമാനമായി. മെയ് 14 മുതൽ 19 വരെയാണ് ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറക്കുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*