Sabarimala Women Entry l ശബരിമലയില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ തന്ത്രങ്ങള്‍ ഒരുക്കി ബി ജെ പി
ശബരിമലയില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ തന്ത്രങ്ങള്‍ ഒരുക്കി ബി ജെ പി Sabarimala Wome Entry
Sabarimala Wome Entry ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കുകയാണ്. എന്നാല്‍ ശബരിമല മണ്ഡല കാലത്ത് സുപ്രീംകോടതി വിധി അനുസരിച്ച് യുവതികളെ പ്രവേശിപ്പിക്കാന്‍ ഉറച്ച് സര്‍ക്കാര്‍. രണ്ട് എ ഡി ജി പി മാരുടെയും മൂന്ന് ഐ ജി മാരുടെയും നേതൃത്വത്തില്‍ വിപുലമായ സന്നാഹമാണ് ശബരിമലയില്‍ സര്‍ക്കാര്‍ ഒരുക്കുന്നത്. ഏതുവിധേനയും യുവതികളെ പ്രവേശിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് പോലീസ് നടത്തുന്നത്.
വിവാഹത്തിന് അച്ഛന് ഇഷ്ടമില്ലായിരുന്നു!! സൂചന നൽകിയിട്ടും മനസ്സിലായില്ല, ആദ്യ വിവാഹത്തെപ്പറ്റി ശ്വേത
ഇതിന്‍റെ ഭാഗമായി സന്നിധാനത്ത് ഭക്തര്‍ക്ക് കൂടുതല്‍ സമയം തങ്ങുന്നത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കൂടുതല്‍ സി സി ക്യാമറകള്‍ സ്ഥാപിച്ച് ശബരിമലയില്‍ എത്തുന്നവരെ നിരീക്ഷിക്കാനും പോലീസ് തയ്യാറായേക്കും.എന്നാല്‍ ഭക്തരേയോ അവരുടെ ഇരുമുടികെട്ടോ പരിശോധിക്കുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തലും പോലീസിലെ ഒരു വിഭാഗത്തിനുണ്ട്.
എന്നാല്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും ഏതുതരം പദ്ധതികളും പൊളിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ബി ജെ പിയും സംഘപരിവാര്‍ സംഘടനകളും. ഇതിനായി പമ്പയിലും സന്നിധാനത്തും അമ്മമാരുടെ സംഘത്തെ വിന്യസിച്ചേക്കും. സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിച്ചാലും ഒരു യുവതിയെ പോലും സന്നിധാനത്ത് പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നേതാക്കള്‍.
മണ്ഡല- മകരവിളക്ക് കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് ശബരിമലയില്‍ എത്തുന്നത്. ഈ തിരക്കിനിടയില്‍ യുവതികള്‍ക്ക് സംരക്ഷണം നല്‍കുക എന്നത് പോലീസിന് വെല്ലുവിളിയാണ്. പോലീസ് നടപടികള്‍ അമ്മമാരുടെ നേതൃത്വത്തില്‍ പ്രതിരോധിച്ചാല്‍ യുവതീ പ്രവേശനം അസാധ്യമാകും. അതേസമയം സുപ്രീംകോടതിയുടെ പുനപരിശോധന ഹര്‍ജിയിലെ തീരുമാനത്തിന് കാത്തിരിക്കുകയാണ് നേതാക്കള്‍.
Leave a Reply
You must be logged in to post a comment.