കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ്ണ് ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചത്.

തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്‌നി തെളിച്ചതോടെ ഇരുമുടികെട്ടേന്തിയ അയ്യപ്പഭക്തര്‍ ശരണം വിളികളുമായി പതിനെട്ടാം പടി കയറി തുടങ്ങി. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

കര്‍ക്കടകം ഒന്നായ 17-7-19 ന് രാവിലെ 5.30 ന് നട തുറക്കും. തുടര്‍ന്ന് അഭിഷേകം. ശേഷം നെയ്യഭിഷേകം. 5.45 ന് മഹാഗണപതി ഹോമം. തുടര്‍ന്ന് പതിവ് പൂജകള്‍ നടക്കും.

ഇന്നു മുതല്‍ 21-7-19 വരെ ഉദയാസ്തമന പൂജ, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 21 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. 7-8-19 ന് നടക്കുന്ന നിറപുത്തരി പൂജയ്ക്കായി 6-8-19 ന് വൈകുന്നേരം ക്ഷേത്ര നട വീണ്ടും തുറക്കും.

പോലീസ് ഓടിച്ച ഓട്ടോ ഇടിച്ച്…..

ആലപ്പുഴ വയലാർ… മദ്യപിച്ച് ഓട്ടോ ഓടിച്ച ഡ്രൈവറെ പുറകിൽ ഇരുത്തി Police ഓടിച്ച ഓട്ടോ ഇടിച്ച് കാൽനടക്കാരൻ മരിച്ചു. സ്ഥലത്ത് Police നാട്ടുകാരോട് തട്ടിക്കയറുന്നു…

Rashtrabhoomi இடுகையிட்ட தேதி: திங்கள், 15 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment