ശബരിമേളകളില്‍ 78 ലക്ഷത്തിന്റെ വില്‍പന

ശബരിമേളകളില്‍ 78 ലക്ഷത്തിന്റെ വില്‍പന

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമല  ഇടത്താവളങ്ങളില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച വിപണന മേളകളില്‍  (ശബരി മേള 2019) 78 ലക്ഷം രൂപയുടെ (78,38912) വില്‍പന. 4 ഇടത്താവളങ്ങളിലായി ഒന്നരമാസം നടത്തിയ മേളയില്‍ 2.75 ലക്ഷം ആളുകള്‍ എത്തി.

പത്തനംതിട്ട ജില്ലയിലെ പന്തളത്താണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 22 സ്റ്റാളുകളിലായി 42 ലക്ഷം രൂപയുടെ വില്‍പനയുണ്ടായി. തിരുവനന്തപുരം ആറ്റുകാലില്‍ 20.7 ലക്ഷം രൂപയുടെയും ആലപ്പുഴ ചെങ്ങന്നൂരില്‍13.7 ലക്ഷം രൂപയുടെയും വിപണനം നടന്നു.

ആറ്റുകാലില്‍ 18ഉം ചെങ്ങന്നൂരില്‍ 16ഉം സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്.  കുറ്റിപ്പുറം മിനിപമ്പ ഇടത്താവളത്തില്‍ 9 സ്റ്റാലുകളിലായി 2 ലക്ഷം രൂപയുടെ വില്‍പനയാണുണ്ടായത്.

ചെറുകിട വ്യവസായ സംരംഭകരുടെയും പരമ്പരാഗത മേഖലയുടെയും ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും മികച്ച വിപണന സാധ്യതകള്‍ സൃഷ്ടിക്കുന്നതിനുമാണ്  മേള സംഘടിപ്പിച്ചത്.

നിക്ഷേപക സൗഹൃദമാകുന്നതിനൊപ്പം സംരംഭകര്‍ക്ക് വിപണി കണ്ടെത്താനും സഹായിക്കുകയെന്ന വ്യവസായ വകുപ്പിന്റെ നിലപാടിന്റെ ഭാഗമായിരുന്നു മേളകള്‍.

കേരളത്തനിമയുള്ള ഉല്‍പ്പന്നങ്ങള്‍ യഥാര്‍ത്ഥ മൂല്യത്തോടെയും നിലവാരത്തോടെയും മേളയില്‍ വില്‍പ്പനക്കെത്തി. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ വിപുലമായ രീതിയില്‍ മേള സംഘടിപ്പിക്കാനാണ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*