‘ജീവിതത്തില്‍ കുറുക്കുവഴികള്‍ തേടരുത്’; തന്റെ പിതാവിന്റെ ഉപദേശം മകന് നല്‍കി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് തന്റെ പിതാവ് നല്‍കിയ ഉപദേശം തിരിച്ച് തന്റെ മകന്‍ അര്‍ജുന് നല്‍കിയിരിക്കുകയാണ് താരം. ജീവിതത്തില്‍ കുറുക്ക് വഴികള്‍ തേടരുതെന്നാണ് പിതാവിന്റെ ഉപദേശം.

ഇടംകയ്യന്‍ പേസര്‍ അര്‍ജുന്‍ വളര്‍ന്നുവരുന്ന ഒരു താരമാണ്. അടുത്തിടെ കഴിഞ്ഞ ടി20 ലീഗില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന്റെ പ്രകടനം മികച്ചതായിരുന്നു. തന്റെ മകനോട് സമ്മര്‍ദ്ദം കാണിക്കാറുണ്ടോയെന്ന ചോദ്യത്തിന് ‘അര്‍ജുന് ഇതൊരു വികാരമാണ്ക്രി.

ക്കറ്റ് കളിക്കാന്‍ ഞാന്‍ അവനെ നിര്‍ബന്ധിക്കാറില്ല, നേരത്തെ അവന്‍ ഫുട്‌ബോളായിരുന്നു കളിച്ചുകൊണ്ടിരുന്നത്, പിന്നീട് അവന്‍ ചെസ്സില്‍ താല്‍പര്യം പ്രകടിപ്പിച്ചു, എന്നാല്‍ ഇപ്പോള്‍ അവന്‍ ക്രിക്കറ്റ് കളിക്കുന്നു. എന്നായിരുന്നു സച്ചിന്‍ നല്‍കിയ മറുപടി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment