ദീപ്തിയുടെ മെഡിക്കല്‍ കോളേജ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി സച്ചിന് ടെന്‍ഡുല്‍ക്കര്‍
ദീപ്തിയുടെ മെഡിക്കല്‍ കോളേജ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി സച്ചിന് ടെന്‍ഡുല്‍ക്കര്‍
രത്നഗിരിയിലെ സയാരെ ഗ്രാമത്തില്‍ നിന്ന് ഓണ്‍ലൈന്‍ പഠനത്തിനാ യുള്ള നെറ്റ് വര്‍ക്ക് കണക്ടിവിറ്റിക്കു വേണ്ടി മാത്രം ദിവസവും ഒരു കിലോമീറ്റര്‍ യാത്ര ചെയ്തിരുന്ന പത്തൊന്‍പതുകാരി ദീപ്തിക്ക് മെഡിക്കല്‍ കോളേജ് വിദ്യാഭ്യാസം എന്നത് സ്വപ്നങ്ങളില്‍ പോലും അസാധ്യമായിരുന്നു.
സച്ചിന് ടെന്‍ഡുല്‍ക്കറിന്റെ പിന്തുണയോടെ ഈ പത്തൊന്‍പതുകാരി ഇപ്പോള്‍ ഗ്രാമത്തിലെ ആദ്യ വനിതാ ഡോക്ടറാകാന്‍ ഒരുങ്ങുക യാണ്. മികച്ച രീതിയില്‍ ബോര്‍ഡ് പരീക്ഷ പാസാകുകയും നീറ്റ് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തപ്പോഴും തന്റെ മുന്നിലുള്ളത് സുഗമമായ പാതയല്ലെന്ന് ദീപ്തിക്കറിയാമായിരുന്നു.
നീറ്റ് പരീക്ഷയിലെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ദീപ്തിക്ക് അകോല സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനവും ഉറപ്പായി. പക്ഷേ, ഇതു മാത്രം പോരായിരുന്നു.
സാമ്പത്തിക പരാധീനതകള്‍ ദീപ്തിയെ മെഡിക്കല്‍ വിദ്യാഭ്യാസമെന്ന സ്വപ്നത്തില്‍ നിന്നു പിന്നോക്കം വലിക്കുകയായിരുന്നു. കുടുംബ ത്തിന്റെ പരിമിതമായ വരുമാനത്തിന് മെഡിക്കല്‍ കോളേജിലെ ഫീസും മറ്റു ചെലവുകളും താങ്ങാനാവുന്നതല്ലായിരുന്നു.
ബന്ധുക്കള്‍ ചില്ലറ സഹായമൊക്കെ ചെയ്തപ്പോഴും ഹോസ്റ്റലിനും മറ്റ് ആവശ്യങ്ങള്‍ക്കുമായുള്ള പണം അപ്പോഴും തികയാതെ വന്നു. ഡോക്ടറാകുക എന്നതു സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന ഘട്ടത്തിലാണ് സച്ചിന് ടെന്‍ഡുല്‍ക്കര്‍ സേവ സഹയോഗ് ഫൗണ്ടേഷ നിലൂടെ ദീപ്തിയുടെ പഠനം ഉറപ്പാക്കാന്‍ മുന്നോട്ടു വരുന്നത്.
ഗ്രാമത്തില്‍ നിന്നു ഡോക്ടറാകാന്‍ ഒരുങ്ങുന്ന ആദ്യ പെണ്‍കുട്ടിയായ ദീപ്തിയെ സച്ചിനും എസ്എസ്എഫ് ഭാരവാഹികളും സമീപിക്കു കയും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആവശ്യമായ തുക ലഭ്യമാക്കുകയും ചെയ്തു.
ഫൗണ്ടേഷനിലൂടേയും അതിന്റെ പദ്ധതിയായ വിദ്യാര്‍ത്ഥി വികാസ് യോജനയിലൂടേയുമുള്ള സഹായം ലഭിക്കുന്ന നിരവധി പേരിലൊരാ ളാണ് ദീപ്തി. താഴേക്കിടയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഉന്നത വിദ്യാഭ്യാസം സാധ്യമാക്കാനുള്ള സാമ്പത്തിക പിന്തുണയാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നത്.
വിദൂര മേഖലകളിലുള്ള സ്ക്കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനും സഹായം നല്‍കുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷങ്ങളിലായി നാലു സംസ്ഥാനങ്ങളിലെ 24 ജില്ലകളിലായി 883 വിദ്യാര്‍ത്ഥികള്‍ക്കാണ് സേവ സഹയോഗ് ഫൗണ്ടേഷന് പിന്തുണ എത്തിച്ചത്.
തനിക്ക് ഈ സ്ക്കോളര്‍ഷിപ്പ് നല്‍കിയതിനു സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഫൗണ്ടേഷനോടു നന്ദിയുണ്ടെന്ന് സേവ സവയോഗ് ഫൗണ്ടേഷന്റെ ഹാന്‍ഡിലില്‍ ദീപ്തി പോസ്റ്റു ചെയ്ത വീഡിയോ സന്ദേശത്തില്‍ പറയുന്നു.
തന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും ഇല്ലാതാക്കിയ ഈ സഹായം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സഹാ യിച്ചു എന്നും ദീപ്തി ചൂണ്ടിക്കാട്ടുന്നു. ഒരു ഡോക്ടറാകുക എന്ന തന്റെ ജീവിതാഭിലാഷം അകോല സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുകയാണ്.
താന്‍ കഠിനമായി പ്രയത്നിക്കുമെന്നും മിടുക്കരായ മറ്റു കുട്ടികളെ അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഫൗണ്ടേഷന് ചെയ്തതു പോലെ സഹായിക്കാന്‍ ഒരു നാള് തനിക്കാവു മെന്നും ദീപ്തി പ്രത്യാശ പ്രകടിപ്പിച്ചു.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply
You must be logged in to post a comment.