ശബരിമല യുവതീപ്രവേശനം: നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് സദാനന്ദ ഗൗഡ

ശബരിമല യുവതീപ്രവേശനം: നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് സദാനന്ദ ഗൗഡ

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ഉന്നത നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം കൊണ്ട് സര്‍ക്കാരിന് ബില്ല് കൊണ്ടുവരാനാകില്ല. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെ സുപ്രിംകോടതി വിധിക്കെതിരെ സമരം നടത്തിയത് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎ പാലാ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടത്തിന് എത്തിയതായിരുന്നു കേന്ദ്രമന്ത്രി. പാലായില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കെതിരായ വിധിയെഴുത്തുണ്ടാകുമെന്നും ഗൗഡ പറഞ്ഞു.

പ്രളയ സഹായവുമായുള്ള വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഇരുന്ന് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പ്രളയ സഹായം വേണമെന്ന് മുഖ്യമന്ത്രി ഇതുവരെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ പിണറായി വിജയന്‍ പ്രാപ്തനല്ല. കേന്ദ്രമന്ത്രി എന്ന നിലയില്‍ താന്‍ അയക്കുന്ന കത്തുകള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും സദാനന്ദ ഗൗഡ വിമര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment