വിദ്യാര്‍ഥികളോട് സംവദിച്ച് സഫയും നിദയും കീര്‍ത്തനയും
മലപ്പുറം: ”ധൈര്യത്തോടെ സംസാരിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കിയത് മാതാപിതാക്കളും രക്ഷിതാക്കളും ബന്ധുക്കളും നാട്ടുകാരുമെല്ലാമടങ്ങുന്ന സമൂഹം തന്നെയാണ്. അതിന്റെ ക്രെഡിറ്റ് എല്ലാവര്ക്കും അവകാശപ്പെട്ടതാണ്”-രാഹുല്‍ ഗാന്ധി എം.പിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി വാര്‍ത്തകളില്‍ നിറഞ്ഞ സഫ ഫെബിന് ഇത് പറഞ്ഞപ്പോള്‍ സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ഥിനിക്ക് നീതി കിട്ടാന്‍ സംസാരിച്ച നിദ ഫാത്തിമക്കും കെ.കീര്‍ത്തനക്കും എതിരഭിപ്രായമുണ്ടായില്ല.
ചില കാര്യങ്ങള്‍ ആലോചിച്ച് നില്‍ക്കാതെത്തന്നെ ചെയ്യണമെന്ന് മൂവരും വ്യക്തമാക്കി. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘തലക്കെട്ടുകളായ തന്റെടം’ പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അവര്‍.
നിങ്ങളാണെങ്കിലും പ്രതികരിക്കില്ലേ?
കൂട്ടത്തിലൊരു കുട്ടിയാണ് ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ചത്. ഷഹല ഷെറിനെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ വൈകിയതാണ് കാരണം. ആരായാലും പ്രതികരിച്ചുപോവും. അത്രയേ ചെയ്തുള്ളൂ. പിന്നീട് പേടി തോന്നി. സോഷ്യല്‍ മീഡിയയില്‍ പലരും രാഷ്ട്രീയവത്കരിച്ച് സംസാരിക്കുന്നു. എസ്.എഫ്.ഐയെ ഇഷ്ടമാണെന്ന് പറഞ്ഞത് ശരിയാണ്. അതിനര്‍ഥം സംഘടനയില്‍ പ്രവര്ത്തിക്കുന്നെന്നല്ല. എസ്.എഫ്.ഐക്ക് വേണ്ടിയല്ല സംസാരിച്ചത്.
വലിയ വായില്‍ സംസാരിക്കുമെന്ന് വീട്ടുകാരും പറയാറുണ്ട്. കുട്ടികളുടെ കാര്യം എവിടെയാണ് പറയേണ്ടത്? പി.ടി.എ യോഗത്തില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാറില്ല. സ്കൂള്‍വിട്ട് വന്നാല്‍ യൂനിഫോം പോലും അഴിച്ചിടാന്‍ നേരമില്ലാതെ ഓടിക്കളിച്ചിരുന്ന കുട്ടിയായിരുന്നു. ഇപ്പോള്‍ എവിടെപ്പോയാലും ആളുകള്‍ തിരിച്ചറിയുന്നു. രാഷ്ട്രീയമല്ല സ്നേഹമാണ് സ്കൂളുകളില്‍ വേണ്ടതെന്ന് ചോദ്യത്തിന് മറുപടിയായി നിദ പറഞ്ഞു.
രാത്രിയാണ് ഷഹല മരിച്ച കാര്യമറിയുന്നതെന്ന് കീര്‍ത്തന പറഞ്ഞു. പാമ്പ്കടിയേറ്റ് ആ കുട്ടി ഇരിക്കുന്നത് കണ്ടിരുന്നു. എല്ലാം വീട്ടിലെത്തിയപ്പോള്‍ അച്ഛനോട് പറഞ്ഞു. പത്രക്കാരോ ആര് ചോദിച്ചാലും കണ്ട കാര്യം കൃത്യമായി പറയണമെന്ന് അച്ഛന് പഠിപ്പിച്ചിരുന്നതായി കീര്‍ത്തന കൂട്ടിച്ചേര്‍ത്തു.
കൂട്ടുകാര്പ്രോത്സാഹിപ്പിച്ചു, ‘നിസ്സാരം’
കരുവാരകുണ്ട് ജി.എച്ച്.എസ്.എസില്‍ രാഹുല്‍ ഗാന്ധി വരുന്നുണ്ടെന്നറിഞ്ഞപ്പോള്ത്തന്നെ വിദ്യാര്‍ഥികള്‍ വലിയ ആവേശത്തിലായിരുന്നെന്ന് സഫ. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായിരുന്നു മുന്നിലെ സീറ്റുകള്‍. അറ്റത്താണ് താനിരുന്നത്. പ്രസംഗം പരിഭാഷപ്പെടുത്താനായി വിളിച്ചപ്പോള്‍ ഏതോ ഒരു അദൃശ്യപ്രേരണയിലാണ് എഴുന്നേറ്റത്. ‘നിസ്സാരം’ എന്ന് പറഞ്ഞ് കൂട്ടുകാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.
രണ്ടും കല്പിച്ച് വേദിയിലേക്ക് നടന്നു. എന്താണീ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പടി കയറുമ്പോള്‍ സ്വയം ചോദിച്ചു. എല്ലാവരും തന്നെ ശ്രദ്ധയോടെ നോക്കുന്നു. പിഴവ് വരുത്തിയാല്‍ മോശമാവും. ആത്മവിശ്വാസത്തോടെ നില്ക്കാന് രാഹുല്‍ ഗാന്ധി സര് പറഞ്ഞപ്പോള്‍ ധൈര്യം കൂടി. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ സമയമില്ലായിരുന്നു. സ്വന്തം ശൈലിയിലാണ് സംസാരിച്ചത് -സഫ തുടര്‍ന്നു.
പരിഭാഷക്ക് വിളിച്ചത്ആസൂത്രണം ചെയ്തിട്ടല്ല-എം.എല്‍.എ
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ വിദ്യാര്‍ഥിയെ വിളിച്ചത് ആസൂത്രിതമായായിരുന്നോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ പോലും ചോദിച്ചതായി എ.പി. അനില്‍ കുമാര്‍ എം.എല്‍.എ.
ചടങ്ങ് തുടങ്ങുന്നതിന് മുമ്പ് അധ്യാപകരോട് ചോദിച്ചിരുന്നു, ഏതെങ്കിലും വിദ്യാര്‍ഥിയെ പരിഭാഷക്ക് കിട്ടുമോയെന്ന്. പക്ഷേ, അവര്‍ക്ക് വലിയ വിശ്വാസമുണ്ടായിരുന്നില്ല. പിന്നീടാണ് സദസ്സിനോട് ചോദിക്കാമെന്ന് കരുതിയത്.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply
You must be logged in to post a comment.