കശ്മീരി കുങ്കുമപ്പൂവെന്ന് സംശയിക്കുന്ന വസ്തു കടത്താന്‍ ശ്രമം: കാസര്‍കോട് സ്വദേശി പിടിയില്‍

കശ്മീരി കുങ്കുമപ്പൂവെന്ന് സംശയിക്കുന്ന വസ്തു കടത്താന്‍ ശ്രമം: കാസര്‍കോട് സ്വദേശി പിടിയില്‍

കശ്മീരി കുങ്കുമപൂവ് എന്ന് സംശയിക്കുന്ന വസ്തുവുമായി കാസര്‍കോട് സ്വദേശി പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് എട്ട് കിലോഗ്രാം കുങ്കുമപ്പൂവ് എന്ന് സംശയിക്കുന്ന ഈ വസ്തു പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്പെയ്‌സ് ജെറ്റ് വിമാനത്തില്‍ ദുബായിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് കാസര്‍കോട് സ്വദേശിയായ മുഹമ്മദ് യാസര്‍ അറാഫത് പിടിയിലായത്.

അന്താരാഷ്ട വിപണിയില്‍ അരക്കോടിയിലധികം രൂപ വില വരുന്ന കുങ്കുമപ്പൂവ് എന്ന് സംശയിക്കുന്ന വസ്തുവാണ് ഇയാളില്‍ നിന്ന് പോലീസ് കണ്ടെത്തിയത്.

പിടികൂടിയ വസ്തു ഔദ്യോഗിക സ്ഥിരീകരണത്തിനു സ്പൈസസ് ബോര്‍ഡിന്റെ ലാബിലേക്ക് അയച്ചു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് യാസര്‍ അറാഫത്തിനെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply