സഹോദരിയെ മണ്ണൊണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം
സഹോദരിയെ മണ്ണൊണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സഹോദരനെ അറസ്റ്റ് ചെയ്തു
സഹോദരിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ .വക്കീൽ ഗുമസ്തയായ സഹോദരിയെ കൊല്ലാൻ ശ്രമിച്ചതിന് കുമ്മിൾ കണ്ണംകോട് വി. കെ പച്ച ശ്യാമള സദനത്തിൽ മിഥുനെയാണ് (31)അറസ്റ്റ് ചെയ്തത്.
മിഥുന്റെ സഹോദരി അച്ചു. എ. നായരാണ് (26) അറുപത്തിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്.വിവാഹിതയും ആറ് വയസുള്ള കുട്ടിയുടെ അമ്മയുമായ അച്ചു ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ്.
ശനിയാഴ‌്ച രാത്രി ഏഴോടെ വീട്ടിലേക്ക് എത്തിയ സഹോദരൻ മിഥുൻ അച്ചുവിനെതിരെ അപവാദം പറഞ്ഞ് പ്രകോപിതനായി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അച്ചു അഞ്ച് മാസമായി ഭർത്താവുമായി പിണങ്ങി കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. മിഥുൻ പ്ലംബിംഗ് ജോലിക്കാരനാണ്.കടയ്ക്കൽ പോലീസ് രാത്രി തന്നെ മിഥുനെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.
Leave a Reply