ആ ദിവസം മുഴുവന്‍ കരയുകയായിരുന്നു…അഭിനയം നിര്‍ത്തിയാലോയെന്ന് വരെ തോന്നിപ്പോയി; അനുഭവം തുറന്ന് പറഞ്ഞ് സായ് പല്ലവി

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ നെഞ്ചില്‍ ഇടം പിടിച്ച താരമാണ് സായ് പല്ലവി. ഏത് തരത്തിലുള്ള കഥാപാത്രങ്ങളെയും അനായേസന കൈകാര്യം ചെയ്യുന്ന സായ് യുവാക്കളുടെ ഒരു ഹരമാണ്.

മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും തമിഴിലും കന്നടയിലും കഴിവ് കാണിച്ച നടി കൂടിയാണ് സായ്. പ്രേമം എന്ന മലയാള സിനിമയിലൂടെ യുവാക്കളുടെ മനസില്‍ ഇടം പിടിച്ച മലര്‍ മിസ്സ് ഇപ്പോള്‍ പ്രമുഖ നടന്മാരുടെ ഒപ്പമാണ് അഭിയിക്കുന്നത്. സെല്‍വ രാഘവന്‍ ചിത്രം ‘എന്‍ജികെ’ യാണ് സായ് പല്ലവിയുടെ പ്രദര്‍ശനത്തിനൊരുങ്ങുന്ന അടുത്ത ചിത്രം.

പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയില്‍ നടന്‍ സൂര്യയാണ് നായകനായെത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങിനിടെയുണ്ടായ അനുഭവം തുറന്നുപറയുകയാണ് താരമിപ്പോള്‍. സിനിമയിലെ ഒരു പ്രത്യേക രംഗം ചിത്രീകരിക്കുന്നതിനിടയില്‍ സംവിധായകന്റെ പ്രതീക്ഷയ്ക്കനുസരിച്ച് തനിക്ക് അഭിനയിക്കാനായില്ലെന്നും അതേ തുടര്‍ന്ന് താനനുഭവിച്ച സങ്കടത്തെ കുറിച്ചും തുറന്നുപറയുകയാണ് സായ്.

ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആദ്യത്തെ ദിവസം ആ രംഗം ശരിയാവാതെ വന്നപ്പോള്‍ പിറ്റേ ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പിന്നീട് നീട്ടിവെച്ചപ്പോള്‍ തളര്‍ന്നുപോയെന്നാണ് സായ് പറയുന്നത്. ആ ദിവസം മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു.

വീട്ടില്‍ ചെന്ന് മെഡിസിന് തിരിച്ച് പോകുന്നുവെന്നും ഞാന്‍ ഒരു നല്ല നടിയല്ലെന്നും അമ്മയോട് പറഞ്ഞു. പക്ഷെ ഭാഗ്യംകൊണ്ട് അടുത്ത ദിവസം എന്റെ ആദ്യ ടേക്ക് ഓക്കെയായി നടി പറഞ്ഞു. പിന്നീട് നടന്‍ സൂര്യയും സെല്‍വരാഘവന്റെ പ്രതീക്ഷയ്‌ക്കൊപ്പമെത്താന്‍ പല ടേക്കുകളും എടുക്കുണ്ടെന്ന് അറിഞ്ഞപ്പോഴാണ് തനിക്ക് സമാധാനമായതെന്നും സായ് പറഞ്ഞു.

സൂര്യസാറിനോട് റീടേക്കുകളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹവും പറഞ്ഞത് ഒറ്റ ടേക്കില്‍ സംവിധായകന്‍ തൃപ്തനാവാറില്ലെന്നാണ്. സായ് കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment