തന്റെ മാതാപിതാക്കള്‍ കാണിച്ച സ്‌നേഹവും ശ്രദ്ധയും പലപ്പോഴും മകന് നല്‍കാന്‍ കഴിയാറില്ല..അത് മാനസികമായി വേദനിപ്പിക്കാറുണ്ട്; സെയ്ഫ് അലിഖാന്‍

തന്റെ മാതാപിതാക്കള്‍ കാണിച്ച സ്‌നേഹവും ശ്രദ്ധയും പലപ്പോഴും മകന് നല്‍കാന്‍ കഴിയാറില്ല..അത് മാനസികമായി വേദനിപ്പിക്കാറുണ്ട്; സെയ്ഫ് അലിഖാന്‍

ആരാധകരെന്നും താരങ്ങളുടെ പുറകെയായിരിക്കും. എന്നാല്‍ അവരുടെ കുടുംബ ജീവിതത്തില്‍ ചെലവഴിക്കാനുള്ള സമയം പോലും കിട്ടാത്ത അവസ്ഥയിലാണ് താരങ്ങള്‍. എന്നാല്‍ ആരാധകരുടെ വിചാരം നടീനടന്മാരൊക്കെ വലിയ സുഖജീവിതമല്ലേ നയിക്കുകയെന്ന്. പക്ഷെ അവരുടെ ജീവിതമാണ് എപ്പോഴും ബുദ്ധിമുട്ട് നിറഞ്ഞത്.

എന്നാല്‍ തിരക്കേറിയ ജീവിതം നയിക്കുന്ന തങ്ങളുടെ അവസ്ഥ ബുദ്ധിമുട്ടാണെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. തന്റെ മകനെ നോ്ക്കാന്‍ കൂടെയുള്ള സമയം കിട്ടുന്നില്ലെന്നാണ് താരത്തിന്റെ നിരാശ. ബോംബൈ ടൈംസുമായുള്ള അഭിമുഖത്തില്‍ സെയ്ഫ് പറഞ്ഞു. കഠിനമായ ഷൂട്ടിംഗ് വര്‍ക്കുകള്‍ കഴിഞ്ഞ് ഞാന്‍ വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ തൈമൂര്‍ ഉറങ്ങിക്കഴിഞ്ഞിരിക്കും.

അതെന്നെ മാനസികമായി വല്ലാതെ വേദനിപ്പിക്കാറുണ്ട്. രാത്രി എട്ട് മണിക്ക് മുമ്പ് പായ്ക്കപ്പ് ആയില്ലെങ്കില്‍ വല്ലാത്ത ഒരു വിഷമമാണ്. കാരണം മകനു വേണ്ടി ചെലവഴിക്കേണ്ട സമയമാണ് പോകുന്നതെന്ന് ഉള്ളില്‍ ഒരു വിചാരം വരും.

എന്റെ പിതാവ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ക്രിക്കറ്ററായിരുന്നു. മാതാവ് ശര്‍മ്മിള ടാഗോര്‍ ഒരു നടിയും എന്നാല്‍ അവര്‍ ഇരുവരും എന്റെ കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തി. എന്നാല്‍ തൈമൂറിനു വേണ്ടി പലപ്പോഴും എനിക്കത് കഴിയാറില്ല. സെയ്ഫ് കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment