സൈനിക സ്കൂള്‍ പ്രവേശനം അപേക്ഷ സമര്‍പ്പിക്കുന്നത് ഒക്ടോബര്‍ 31 വരെ നീട്ടി

സൈനിക സ്കൂള്‍ പ്രവേശനം അപേക്ഷ സമര്‍പ്പിക്കുന്നത് ഒക്ടോബര്‍ 31 വരെ നീട്ടി

തിരുവനന്തപുരം : കഴക്കൂട്ടം സൈനിക സ്കൂളിലെ 2020-21 വര്‍ഷത്തെ ആറ്, ഒന്‍പത് ക്ലാസുകളിലേയ്ക്കുള്ള ഓള്‍ ഇന്ത്യ സൈനിക സ്കൂള്‍ പ്രവേശന പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. പ്രോസ്പെക്റ്റസും അപേക്ഷഫോമും ഓണ്‍ലൈന്‍ വഴി മാത്രമേ ലഭ്യമാകുകയുള്ളു. അപേക്ഷഫോം ംംം.മെശിശസരെവീീഹമറാശശൈീി.ശി എന്ന സ്കൂള്‍ വെബ്സൈറ്റില്‍ 2019 ഒക്ടോബര്‍ 31-വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

സീറ്റുകളുടെ എണ്ണം : ആറാം ക്ലാസ്സിലേക്ക്-80. ഒന്‍പതാം ക്ലാസിലേക്ക്-10. പ്രവേശനം ആണ്‍കുട്ടികള്‍ക്ക് മാത്രം. 2020 ജനുവരി 5-ന് (ഞായറാഴ്ച) പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.മെശിശസരെവീീഹ്ാേ.ിശര.ശി എന്ന സ്കൂള്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

പ്രവേശനം സംബന്ധിച്ച വിജ്ഞാപനം സ്കൂള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രവേശന പരീക്ഷ സംബന്ധിച്ചു പരിശീലനത്തിന് ഒരു സ്ഥാപനത്തെയും വ്യക്തിയെയും സ്കൂള്‍ നിയോഗിച്ചിട്ടില്ല. പ്രവേശന പരീക്ഷയുടെയും തുടര്‍ന്നുള്ള അഭിമുഖത്തിന്‍റയും, വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റില്‍ നിന്നും മാത്രമായിരിക്കും പ്രവേശനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment