കൊല്ലം : 21st മോഷൻ പിചേഴ്സിന്റെ ബാനറിൽ തോമസ് ഇപ്പൻ പണിക്കർ നിർമ്മിച്ച് എന്‍ ആര്‍ സുരേഷ് ബാബു തിരക്കഥ എഴുതി സജി കെ പിള്ള സംവിധാനം ചെയ്യുന്ന ” തങ്കി” എന്ന മലയാള സിനിമ ഉടൻ ചിത്രീകരണം ആരംഭിക്കും. തൃശൂർ ഡ്രാമാ സ്ക്കുളിലെ വിദ്യാർത്ഥി ഗാർഗി ആനന്ദ്നായികയായും വിജയ് പണിക്കർ നായകനുമാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സുധീർ കരമന ,നന്ദു എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ സംഗിതം കിളിമാനൂർരാമവർമ്മയും ഗാനരചന വയലാർ ശരത്ചന്ദ്രവർമ്മയും ആലാപനം വിജയ് യേശുദാസും ശ്വേതമോഹനും നിർവ്വഹിച്ചിരിക്കുന്നു… ക്യാമറ രതിഷ് മംഗലത്തും പ്രെഡഷൻ കൺട്രാളർ എസ്.എല്‍ പ്രദീപും ചമയം ബിനുകരുമവും കോസ്റ്റും തമ്പി ആര്യനാടും കലാസംവിധാനം മഹേഷ് ശ്രീധർ എന്നിവർ നിരവ്വഹിക്കും ……
ഏറെ കാലത്തിനു ശേഷം സ്ത്രീ കഥാപാത്രത്തിനു പ്രാമുഖ്യം നല്‍കി കൊണ്ട് സജി അഞ്ചലും കൂട്ടരും അണിയിച്ചൊരുക്കുന്ന കുടുംബ ചിത്രം “തങ്കി “ചിത്രീകരണം ആരംഭിക്കുന്നു. കുസ്യതി കുറുപ്പ് , ചൂണ്ട,ഷാര്‍ജ ടു ഷാര്‍ജ , സ്വര്‍ണ്ണം,സര്‍വ്വോപരി പാലക്കാരന്‍ എന്നി ചിത്രങ്ങളുടെ സംവിധായകനായ വേണു ഗോപന്‍റെ കൂടെ സഹാസംവിധായകനായി വര്‍ക്ക് ചെയ്ത സജി കെ.പിള്ള (സജി അഞ്ചല്‍)ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇസ്ര , ലോകസമാസ്താ,ഒന്നുമറിയാതെ, നിദ്രാടനം തുടങ്ങീ ചിത്രങ്ങളുടെ ഭാഗമായി വര്‍ക്ക് ചെയ്ത സജി അഞ്ചല്‍ സ്വതന്ത്ര സംവിധായകനായി തുടക്കം കുറിക്കുന്ന ചിത്രം കൂടിയാണിത്….
ഈ കാലഘട്ടത്തില്‍ അകത്തങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന സ്നേഹത്തിന്റെയും സഹനത്തിന്റെയും സഹതാപത്തിന്റെയും രൌദ്രത്തിന്റെയും മൂര്‍ത്തി ഭാവം ഉള്‍ക്കൊണ്ട ശക്തമായ സ്ത്രീ കഥാപാത്രമാണ് തങ്കി…വളരെകാലത്തിനു ശേഷം ആണ് സ്ത്രീ കഥാപാത്രത്തിനു മുന്‍തൂക്കം നല്‍കി കൊണ്ട് ഒരു സ നിമ അണിയറയില്‍ ഒരുങ്ങുന്നത്…മാര്‍ക്കറ്റിംഗ് ന്‍റെ ഭാഗമായിസിനിമ മാറുമ്പോഴും നല്ല സിനിമകള്‍ മരിക്കുന്നില്ല എന്നതിനോരുദാഹരണം ആണ് തങ്കി….
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Leave a Reply