ലഹരിക്കടത്ത് കേസില്‍ മലയാളിയായ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് തടവ്‌ ശിക്ഷ

ലഹരിക്കടത്ത് കേസില്‍ മലയാളിയായ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് തടവ്‌ ശിക്ഷ

മലയാളിയായ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് 15 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. മയക്കുമരുന്ന് കടത്തിയ കേസിലാണ് സജി മോഹന്‍ ഐ പി എസിനെ കോടതി ശിക്ഷിച്ചത്.

2009 ലാണ് സംഭവം. പന്ത്രണ്ടു കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി ഇയാളെ പ്രത്യേക സേന പിടികൂടുകയായിരുന്നു. ഇയാള്‍ നേരത്തെ ചണ്ഡിഗഡില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മേധാവിയായിരുന്നു.

Also Read: ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം; താരത്തെ പുറത്താക്കി

ഈ കാലയളവില്‍ പിടികൂടിയ മയക്കുമരുന്ന് മറിച്ചു വിറ്റതിന് മറ്റൊരു കേസുകൂടി ഇയാള്‍ക്കെതിരെ ഉണ്ട്. ഇയാളുടെ കൂട്ടാളിയായ പോലീസുകാരനെ കോടതി നേരത്തെ പത്തു കൊല്ലം ശിക്ഷിച്ചിരുന്നു.

എറണാകുളത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിയായ സജി, ജമ്മു-കശ്‌മീര്‍ കേഡറിലെ 1995 ബാച്ച്‌ ഉദ്യോഗസ്‌ഥനാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*