ലോക റെക്കോര്‍ഡ് തിരുത്തി മലയാളി യുവതി ഗിന്നസ് റെക്കോര്‍ഡിലേക്ക്
ലോക റെക്കോര്‍ഡ് തിരുത്തി മലയാളി യുവതി ഗിന്നസ് റെക്കോര്‍ഡിലേക്ക്
സംഗീത കച്ചേരി നടത്തി ഗിന്നസ് റെക്കോര്‍ഡിലേക്ക് നടന്നു കയറുകയാണ് തിരുവനന്തപുരം സ്വദേശിനി സജ്ന വിനീഷ്. 42 തുടര്‍ച്ചയായി മണിക്കൂര്‍ സംഗീത കച്ചേരി നടത്തിയാണ് സജ്ന ഈ നേട്ടം കൈവരിച്ചത്.
അവതാരകയും സംഗീത അധ്യാപികയുമാണ് സജ്ന. നിലവിലെ 36 മണിക്കൂര്‍ റെക്കോര്‍ഡ് ആണ് സജ്ന തിരുത്തിയത്. തിരുവനന്തപുരം സ്വദേശിനിയായ അനന്തലക്ഷ്മി വെങ്കിട്ടരാമന്‍റെ 36 മണിക്കൂര്‍ റെക്കോര്‍ഡ് മറികടന്നാണ് സജ്ന വിനീഷ് സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്.
സൂര്യ ഫെസ്റ്റിവെല്ലിനോട് അനുബന്ധിച്ചാണ് പരിപാടി നടത്തിയത്. സൂര്യാ ഫെസ്റ്റിവലിന്റെ വേദിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിക്ക് ആരംഭിച്ച കച്ചേരി ഇന്നലെ രാത്രി 9 മണിക്കാണ് അവസാനിച്ചത്.
രണ്ടു മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള കച്ചേരിയാണ് അവതരിപ്പിച്ചത്. ഓരോ കച്ചേരിക്ക് ഇടയ്ക്ക് പത്ത് മിനിറ്റ് മാത്രമാണ് വിശ്രമത്തിനായി സജ്ന എടുത്തത്.
പ്രിയ ശിഷ്യക്ക് സര്‍വ്വ പിന്തുണയുമായി നിന്നത് ഗുരുതുല്യനായ സൂര്യ കൃഷ്ണമൂര്‍ത്തിയാണ്. സജ്നയുടെ ചരിത്ര നേട്ടത്തിന് സാക്ഷിയാകാന്‍ സഹപ്രവര്‍ത്തകരും ശിഷ്യരും സംഗീത പ്രേമികളും എത്തിയിരുന്നു.
തിരുവനന്തപുരം വിമണ്‍സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് സജ്ന വിനീഷ്. ശ്രമാകരമായിരുന്നെങ്കിലും ഭംഗിയായി സംഗീതയജ്ഞം മുഴുമിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് സജ്ന വിനീഷ്.
Leave a Reply