ഇന്നു മുതൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വിതരണം

ഇന്നു മുതൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വിതരണം ചെയ്യും. സർക്കാർ നൽകുന്ന തുകയിൽ 4 കോടിയുടെ കുറവുള്ളതിനാൽ മുഴുവൻ പേർക്കും ശമ്പളം ലഭിക്കില്ല. ബോണസ് ലഭിക്കണമെങ്കിൽ സർക്കാർ കനിയണം.

കൂടാതെജീവനക്കാരെ തഴഞ്ഞ് ഡപ്യൂട്ടേഷനിൽ വന്ന വിജിലൻസ് എസ്പി.ക്ക് മാത്രം ശമ്പളം നൽകിയ നടപടിയിൽ കെ.എസ്.ആർ.ടി.സി എം.ഡിയോട് ഗതാഗത മന്ത്രി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഫേസ്ബുക്കിലൂടെയാണ് ശമ്പളം നൽകുമെന്ന് എം.ഡി അറിയച്ചത്. 80 കോടി രൂപ വേണം ശമ്പളം നൽകാൻ. ഇതിൽ ഇരുപത് കോടി സർക്കാരാണ് നൽകുന്നത്. എന്നാൽ 16 കോടി മാത്രമാണ് ലഭ്യമായത്. ശമ്പളം വൈകിയതിൽ പ്രതിഷേധിച്ച് കെ എസ്റ്റി എംപ്ലോയീസ് സംഘ് ചീഫ് ഓഫീസ് ഉപരോധിച്ചു.

എന്നാൽ ബോണസിന്റെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണം. കിട്ടാനുള്ള 4 കോടിയും ബോണസിനായുള്ള 30 കോടിയും അനുവദിക്കണമെന്നഭ്യർത്ഥിച്ച് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment