കോഴി കടയുടെ മറവിൽ വ്യാജ ചാരായ വിൽപ്പന; യുവതി അറസ്റ്റിൽ




കോഴി കടയുടെ മറവിൽ വ്യാജ ചാരായ വിൽപ്പന; യുവതി അറസ്റ്റിൽ

ഇറച്ചി കോഴി വിൽപ്പന കടയുടെ മറവിൽ വ്യാജ ചാരായ വിൽപ്പന നടത്തിയ സ്ത്രീ ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മാന്നാർ ചെന്നിത്തലയിലാണ് സംഭവം.

പന്തളം തെക്കേക്കര ഭകമലാലയം വീട്ടിൽ പ്രജീഷ് നാഥ് (39) തൃപ്പെരുന്തുറ കിഴക്കേവഴി മിനി (44) എന്നിവരെയാണ് പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് പരിശോധന നടത്തിയത്. ചാരായം വാങ്ങാൻ എത്തിയവർ
പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.

ചെന്നിത്തലയിൽ ഇറച്ചി കോഴി വിൽപ്പന നടത്തുകയായിരുന്നു മിനി. മുമ്പും സമാനമായ കേസിൽ മിനി മാന്നാർ പോലീസിൻറെ പിടിയിലായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*