അപ്പോള്‍ എന്റെ ചോദ്യം ഇതാണ്, ഇതില്‍ ആരാണ് ഞാന്‍…? വ്യാജ പോസ്റ്ററുകള്‍ കണ്ട് കിളിപോയി സലിംകുമാര്‍

അപ്പോള്‍ എന്റെ ചോദ്യം ഇതാണ്, ഇതില്‍ ആരാണ് ഞാന്‍…? വ്യാജ പോസ്റ്ററുകള്‍ കണ്ട് കിളിപോയി സലിംകുമാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തില്‍ പ്രചരണങ്ങള്‍ക്കും ചൂടേറുകയാണ്. സോഷ്യല്‍ മീഡിയകളിലൂടെ ധാരാളം പ്രചരണം ഇത്തവണ നടക്കുന്നത്.

ചലച്ചിത്ര താരങ്ങളുടെ രാഷ്ട്രീയ ചായ് വ് തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ തന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത കണ്ട് ആകെ ഞെട്ടിയിരിക്കുകയാണ് നടന്‍ സലിംകുമാര്‍.

തന്റെ പേരില്‍ വന്ന രണ്ട് വ്യാജ പോസ്റ്റുകളാണ് സലിംകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. രണ്ട് പോസ്റ്റിലും പറയുന്നതാകട്ടെ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍.

ജയരാജന്റെയും സലിംകുമാറിന്റെ ചിത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ് രണ്ട് പോസ്റ്റുകളും. ഒന്നാമത്തെ പോസ്റ്റ് ഇങ്ങനെ- ‘ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്.

എന്നിരുന്നാലും പറയുകയാണ്. ജയരാജനെ പോലെയുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന് ദോഷം ചെയ്യും. എന്റെയും കുടുംബത്തിന്റെയും വോട്ട് ഇപ്രാവശ്യം യുഡിഎഫിനാണ്.

ഒരു കാരണവശാലും ബിജെപി അധികാരത്തില്‍ വരരുത്.. രണ്ട് മൂന്ന് എംപിമാരെയും കൊണ്ട് കേന്ദ്രത്തില്‍ പോയിട്ട് സിപിഎമ്മിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല’.

എന്നാല്‍ രണ്ടാമത്തെ പോസ്റ്റ് ഇതിന് ഘടകവിരുദ്ധമാണ്. അതില്‍ പറയുന്നത് ഇങ്ങനെ- ‘ ഞാനൊരു കോണ്‍ഗ്രസുകാരനാണ് എന്നിരുന്നാലും പറയുകയാണ്, പി ജയരാജനെ പോലെയുള്ള രാഷ്ട്രീയക്കാരാണ് രാഷ്ട്രീയ രംഗത്ത് ആവശ്യം- സലിംകുമാര്‍’. ഇത് കണ്ട സലിംകുമാര്‍ സിനിമാ സ്‌റ്റൈലില്‍ തന്നെ ചോദിക്കുകയാണ്- അപ്പോള്‍ എന്റെ ചോദ്യം ഇതാണ്, ഇതില്‍ ആരാണ് ഞാന്‍ ?

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment